Sections

അധ്യാപക, ഫിസിയോതെറാപ്പിസ്റ്റ്, എക്കോ, ഇസിജി ടെക്നീഷ്യൻ, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jun 19, 2024
Reported By Admin
Job Offer

അപേക്ഷ ക്ഷണിച്ചു

മണിയാറൻകുടിയിലെ ഖാദി നെയ്ത്തു കേന്ദ്രത്തിൽ നെയ്ത്തു ജോലി ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റെപ്പന്റോടുകൂടിയ പരിശീലനത്തിന്ശേഷം വേതന നിരക്കിൽ ജോലി നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ എസ് ഐ, ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താൽപ്പര്യമുള്ളവർ വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ജുലൈ 5 നകം നേരിട്ടോ തപാൽ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തിൽ നൽകുക. പ്രാദേശികവാസികൾക്ക് മുൻഗണന ലഭിക്കും.

സിഇടിയിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി/പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂൺ 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന 'Functional exploration of therapeutic etiquettes of a novel group of antibiofilm agents against infectious human pathogens: molecular, proteomic and biophysical approach' എന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജ്ക്ട് ഫെല്ലോ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ബയോടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മനുഷ്യ പാത്തോജൻ കൈകാര്യം ചെയ്യുന്നതിലും മോളിക്യുലാർ ബയോളജി ടെക്നിക്കുകളിലുമുള്ള പരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 26ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

പ്രോജ്ക്ട് ഫെലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

താൽക്കാലിക നിയമനം

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ : 0471 - 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

താൽക്കാലിക നിയമനം

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ എക്കോ/ ടി എം ടി ടെക്നീഷ്യൻ, ഇ സി ജി ടെക്നീഷ്യൻ, ഒ ടി ടെക്നീഷ്യൻ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലർ ഓഫ് കാർഡിയോവസ്കുലർ ടെക്നോളജി/ ഡിപ്ലോമ ഇൻ കാർഡിയോവസ്കുലർ ടെക്നോളജിയാണ് എക്കോ/ ടി എം ടി ടെക്നീഷ്യന്റെ യോഗ്യത. ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 10.30ന്. ഇ സി ജി ടെക്നീഷ്യന് വി എച്ച് എസ് ഇ, സർട്ടിഫിക്കറ്റ് ഇൻ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്നോളജി/ ഡിപ്ലോമ ഇൻ കാർഡിയോവസ്കുലർ ടെക്നോളജി എന്നിവയാണ് യോഗ്യത. ഇന്റർവ്യൂ 22ന് ഉച്ചക്ക് 12 മണി. ഒ ടി ടെക്നീഷ്യന് പ്ലസ്ടു/ സയൻസ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി. ഇന്റർവ്യൂ 22ന് ഉച്ചക്ക് രണ്ട് മണി. എല്ലാ തസ്തികകൾക്കും മുൻപരിചയം അഭികാമ്യം. താൽപര്യമുളളവർ മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

അധ്യാപക ഒഴിവ്

കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ ബോട്ടണി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9847938548.

ഫിസിയോതെറാപിസ്റ്റ് നിയമനം

തൃശൂർ ജില്ലയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ചിൽ ഫിസിയോതെറാപിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദം. സ്പോർട്സ് മെഡിസിനിൽ സർട്ടിഫിക്കറ്റ്/പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 21,000 രൂപ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 11ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ചിൽ ഹാജരാകണം. ഫോൺ: 0487 2994110.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.