Sections

അധ്യാപക, ഇൻസ്ട്രക്ടർ, സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Oct 30, 2023
Reported By Admin
Job Offer

അധ്യാപക ഒഴിവ്

ജി.എഫ്.യു.പി.എസ് അജാനൂർ എൽ.പി.എസ്.ടി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 30 തിങ്കളാഴ്ച്ച രാവിലെ 11ന്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് സ്കൂളിൽ എത്തണം.

ജി.എച്ച്.എസ്സ്.എസ്സ് അംഗഡിമൊഗറിൽ നിലവിലുള്ള സോഷ്യൽ സയൻസ് മലയാളം (എച്ച്.എസ്സ്.ടി) തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30ന് തിങ്കളാഴ്ച്ച രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്തു സ്കൂളിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.

ചിറ്റൂർ ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ട്രേഡ്സ്മാൻ ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 222174, 9400006486.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ : 0496 2631129, 9495135094.

മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ ഐ.ടി.ഐ.യിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ(അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് നവംബർ ഒന്നിന് രാവിലെ 11 മണിക്കും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ പകർപ്പ് സഹിതം പേരാമ്പ്ര ഗവ.ഐ.ടി.ഐ.യിൽ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797.

കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകുന്നതാണ്.

ഇസിജി ടെക്നീഷ്യനെ നിയമിക്കുന്നു

കോഴിക്കോട് ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഇസിജി ടെക്നീഷ്യനെ (179 ദിവസം) നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : പിഎസ് സി അംഗീകരിച്ച ഇസിജി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം. പ്രായം 40 വയസ്സിൽ താഴെ. യോഗ്യതയുള്ളവർ നവംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ : 0495 2365367

കൂടിക്കാഴ്ച

കോഴിക്കോട് ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യപദ്ധതിക്ക് കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒക്ടോബർ 31ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (പകർപ്പുകൾ സഹിതം) സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോൺ : 0495 2370494.

അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. വാക്ക് ഇൻ ഇന്റർവ്യൂ നവംബർ ആറിന് രാവിലെ 11ന് പരിയാരത്തെ കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം കൃത്യസമയത്ത് എത്തണം. ഫോൺ 0497 2800167.

ചെറുവത്തൂർ ഗവ.ടെക്നിക്കൾ ഹൈസ്കൂളിൽ ഒഴിവ്

ചെറുവത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, കാർപെന്ററി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ഓട്ടോമൊബൈൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ എന്നീ തസ്തികയിൽ താത്ക്കാലിക ഒഴിവ്. കൂടിക്കാഴ്ച്ച ഒക്ടോബർ 30ന് രാവിലെ 10ന് സ്കൂളിൽ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം. ഫോൺ 9400006497.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.