- Trending Now:
ചൊവ്വ ഹയർ സെക്കണ്ടറി സ് കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച് എസ് എസ് ടി (ഇംഗ്ലീഷ്) സീനിയർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് ചൊവ്വ ഹയർ സെക്കണ്ടറി സ് കൂളിൽ.
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ് കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11ന് സ് കൂൾ ഓഫീസിൽ നടക്കും.
ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത - പ്രസ്തുത വിഷയത്തിൽ ബിടെക്/ തത്തുല്യ യോഗ്യത. ഒഴിവുകളുടെ എണ്ണം - ഓരോന്ന് വീതം. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 30 (തിങ്കൾ) രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.
മങ്കട ഗവ. ഹയർ സെക്കൻഡറി സ് കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 31ന് ഉച്ചക്ക് 2.30ന് സ് കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04933 236848.
കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ബേക്കർ ആന്റ് കൺഫെക്ഷനർ, ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡുകളിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവർക്കും അതാത് ട്രേഡുകളിൽ എൻ.റ്റി.സി/ എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 28ന് രാവിലെ 10 ന് ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 04936 205519.
മലമ്പുഴ ഗവ ഐ.ടി.ഐ ഇലക്ട്രീഷ്യൻ ട്രേഡ് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്നുവർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പൊതു വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 27 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ ട്രേഡിലേയ്ക്ക് മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിലേയ്ക്ക് EWS വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് ഫാഷൻ ഡിസൈൻ & ടെക് നോളജി ട്രേഡിലേയ്ക്ക് വിശ്വകർമ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലേയ്ക്ക് പൊതു വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് എന്നിവയിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9747167302.
കുടുംബാരോഗ്യ കേന്ദ്രം നാറാണംമൂഴിയിൽ ഒരു മെഡിക്കൽ ഓഫീസറുടെ താത്കാലിക ഒഴിവ്. യോഗ്യത : എം ബി ബി എസ്, ടി സി എം സി രജിസ് ട്രേഷൻ. പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന. പ്രായം : 18-40, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാല് . സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാം. ഇ-മെയിൽ- phcnaranammoozhy@gmail.com
മൃഗസംരക്ഷണവകുപ്പ് സി എസ് എസ്- എൽ എച്ച് ആന്റ് ഡി സി പി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനു വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലിലേക്കുളള നിയമനം നടത്തുന്നതിന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക് സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ-ഇന്റർവ്യൂ ഒക്ടോബർ 30 ന് രാവിലെ 11 ന് നടത്തും. യോഗ്യതകൾ: ബി വി എസ് സി ആന്റ് എ എച്ച് , കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ് ട്രേഷൻ. ഫോൺ: 04682 322762.
കണ്ണൂർ: ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഡോക്ടർമാരെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ് ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ഒക്ടോബർ 30ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700194.
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ് സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എൻ എം/ ജെ പി എച്ച് എൻ കോഴ് സ്, സി സി പി എൻ കോഴ് സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. (നിയമാനുസൃത ഇളവ് ബാധകം).
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 31നകം പേര് രജിസ്റ്റർ ചെയ്യണം.
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (പുരുഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവറായി ഒരു വർഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (വനിത) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകരിച്ച ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവർ ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.
മാടായി ഐ ടി ഐയിൽ അപ്രന്റീസ് ക്ലർക്ക് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700596.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ് നോസിസ്), ഡി.എം.ആർ.ഡിയും ടി.എം.സി രജിസ് ട്രേഷൻ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ മൂന്നിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ് ട്രേഷൻ. ഫോൺ: 0484 2754000
ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക് നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക് നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ് ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ് മെന്റ് എക് സ് ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484 2422458.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ജെപിഎച്ച്എൻ/ആർബിഎസ് കെ നേഴ്സ്, സീനിയർ ടിബി ലാബോറട്ടറി സൂപ്പർവൈസർ (എസ്.ടി.എൽ.എസ്.), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നവർ ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സഹിതം ഒക്ടോബർ 31 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ഒഴിവിലുള്ള ഓവർസീയർ തസ്തികയിൽ പട്ടിക വർഗ്ഗക്കാരായ അപേക്ഷകരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പോളിടെക് നിക്ക് ഡിപ്ലോമ/രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ പട്ടികവർഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സഹിതം നവംബർ 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04935 230325.
ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക റെസ്റ്റ് ഹൗസിലേക്ക് കെയർടേക്കർ/ പാർട്ട് ടൈം സ്വീപ്പർ എന്നിവരെ നിയമിക്കുന്നു. . താത്പര്യമുള്ള വിമുക്തഭടന്മാർ, ആശ്രിതർ നവംബർ നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2245673.
പീരുമേട് സർക്കാർ മോഡൽ റസിഡൻഷ്യൽ തമിഴ് മീഡിയം സ് കൂളിൽ 2023-24 അധ്യായന വർഷത്തേക്ക് കൗൺസിലർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിലിംഗിൽ പരിചയ സമ്പന്നരും സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക് അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആൺ- 1, പെൺ- 1) പ്രതിമാസ വേതനം 20000 രൂപയായിരിക്കും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ ,സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 10 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് ,പൈനാവ് പി.ഒ. ഇടുക്കി 685603 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862-296297.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ ഒക്ടോബർ 11 ന് 5 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.