Sections

അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നേഴ്‌സ്, ഫാർമസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Oct 12, 2023
Reported By Admin
Job Offer

അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടപ്പ് അധ്യയന വർഷത്തിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ നമ്പർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 20ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ 0467 2245833, 9847434858, 9188900213.

പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഹിസ്റ്ററി ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ താത്ക്കാലിക സംസ്‌കൃതം പാർട്ട് ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 13ന് രാവിലെ 11ന്. താത്പര്യമുള്ളവർ കെ.ടെറ്റ് യോഗ്യത അടക്കമുള്ള അസ്സൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ 04994 261846.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കാസർകോട് ഗവ.ഐ.ടി.ഐയിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, മെക്കാനിക്ക് ഡീസൽ, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഒക്ടോബർ 13ന് രാവിലെ പത്തിന് നടത്തും. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.ടി.സി/ ഒരു വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.എ.സി. ഫോൺ 04994 256440.

മയ്യനാട് സർക്കാർ ഐ ടി ഐയിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ഒക്ടോബർ 16 രാവിലെ 11ന് സർക്കാർ ഐ ടി ഐയിൽ അഭിമുഖം. യോഗ്യത: പത്താം ക്ലാസ്, എൽ എം വി ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ എൻ എ സി / എൻ ടി സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ എ ഐ സി ടി ഇ/ യു ജി സി അംഗീകൃത ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും. ഫോൺ 0474 2558280.

അരീക്കോട് ഗവ. ഐ.ടി.ഐയിലെ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (ഒ.ബി.സി സംവരണം) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖം നടക്കും. ഫോൺ: 0483 2850238.

ഡോക്ടർ നിയമനം

ആരോഗ്യകേരളം വയനാടിന് കീഴിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ഡോക്ടർമാരെ നിയമിക്കുന്നു. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഇഎൻടി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി എന്നീ തസ്തികകളിലാണ് സ്പെഷ്യലിസ്റ്റ് നിയമനം. അർബൻ ക്ലിനിക്കുകളിൽ മൂന്നു മണിക്കൂർ സേവനം ചെയ്യണം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും അപേക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകൾക്ക് എംബിബിഎസ്/ഡിജിഒ/എംഎസ്/ഡിഎൻബി ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി യോഗ്യതയുണ്ടായിരിക്കണം. മറ്റു ഡോക്ടർമാർക്ക് എംബിബിഎസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും വേണം.സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് dpmwynd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. മറ്റു ഡോക്ടർമാർ ഇ-മെയിൽ വിലാസത്തിലും കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസിൽ നേരിട്ടും അപേക്ഷ നൽകണം. അപേക്ഷകർ ആധാർ, പാൻ കാർഡ് പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒക്ടോബർ 19 വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04936 202771.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

കാസർകോട് ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്. യോഗ്യത എം.ഫിൽ/ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി. അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10ന് ചെമ്മട്ടം വയലിലെ (ജില്ലാ ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം എത്തണം. ഫോൺ 0467 2203118.

നേഴ്സ് നിയമനം

ആരോഗ്യകേരളം വയനാടിന് കീഴിൽ ആർ.ബി.എസ.്‌കെ നേഴ്സുമാരെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) കോഴ്സ് കഴിഞ്ഞവരും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 19ന് വൈകീട്ട് 4 വരെ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസിൽ സ്വീകരിക്കും. ഫോൺ: 04936 202771.

ഫാർമസിസ്റ്റ് നിയമനം

ആലപ്പുഴ: ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെ.എ.എസ്.പി. സ്‌കീമിന്റെ ഭാഗമായി താത്ക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കൗൺസിൽ അംഗീകരിച്ച ഫാർമസി ഡിപ്ലോമ/ബിരുദം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, ഫാർമസിസ്റ്റായി ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ https://forms.gle/cTSxB7BMWRJaRLqM7 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. ഇ-മെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഒക്ടോബർ 20ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട് ഓഫീസിൽനൽകണം.

വാട്ടർ അതോറിറ്റിയിൽ താൽക്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. പ്രോജക്ട് മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്) മേഖലയിൽ 25 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂർ, പി എച്ച് സർക്കിൾ, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 2391410.

ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ കോഴ്സ് വിജയമാണ് ഇ.സി.ജി ടെകനീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. ഡിപ്ലോമ ഇൻ ഫാർമസിയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് ഫാർമസിസ്റ്റിന് വേണ്ട യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17ന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാവണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.