Sections

അധ്യാപക, ഡോക്ടർ, കൗൺസിലർ, പ്രോജക്ട് അസോസിയേറ്റ്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഫുൾ ടൈം സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Jun 07, 2024
Reported By Admin
Job Offer

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്തമാറ്റികസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: gctanur.ac.in

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം - 695033. ഇ-മെയിൽ :- keralayouthcommission@gmail.com.

ഫുൾ ടൈം സ്വീപ്പർ താത്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലേക്ക് ഫുൾ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം. സമീപ പ്രദേശത്തുള്ളവർക്കും പട്ടികജാതി വിഭാഗക്കാർക്കും മുൻഗണന.താത്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2623673.

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസ്. വേതനം 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ജൂൺ 11ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0484-2754000.

താത്ക്കാലിക അധ്യാപക ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 11ന് ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ഇന്റർവ്യൂ നടക്കും. യോഗ്യത ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദം. ജൂൺ 12ന് കമ്പ്യൂട്ടർ പ്രോഗ്രാമർ ഇന്റർവ്യൂ നടക്കും. യോഗ്യത ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0486 2297617, 9947130573, 9744157188.

മേട്രൺ ഒഴിവ്

എറണാകുളം ഗവ. മഹിളാ മന്ദിരത്തിലെ സ്ഥിരനിയമനത്തിലുള്ള മേട്രൺ അവധിയിൽ പ്രവേശിക്കുമ്പോഴും പ്രതിവാര ഓഫിനും ഉണ്ടാകുന്ന ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 45 വയസ് വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, പൂണിത്തുറ പി.ഒ., ചമ്പക്കര - 682038 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19 വൈകിട്ട് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: 0484 2303664, 9495353572.

നുവാൽസിൽ കൗൺസിലർ

കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ കൗൺസിലർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nuals.ac.in.

പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ബയോഡേറ്റ csd.cet2023@gmail.com എന്ന മെയിലേക്ക് ജൂൺ 14നു മുമ്പ് അയയ്ക്കണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി അഭിമുഖ പരീക്ഷ നടത്തും. എൻവയോൺമെന്റ് എൻജിനിയറിങ് എം.ടെക് അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് എം.എസ്.സി ആണ് യോഗ്യത. പ്രതിമാസ വേതനം 22,000 രൂപ.

ഗസ്റ്റ് അധ്യാപക അഭിമുഖം

2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളജിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫിസിക്സ് വിഭാഗം ഇന്റർവ്യൂ ജൂൺ 10ന് രാവിലെ 11നും കമ്പ്യൂട്ടർ സയൻസ് വിഭാഗം ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.