Sections

അധ്യാപക, വാച്ച്മാൻ, കുക്ക്, എഫ് ടി എസ്സ് തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, May 20, 2024
Reported By Admin
Job Offers

അധ്യാപകർക്കായി കൂടിക്കാഴ്ച

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 24ന് കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ള അധ്യാപകർ രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും അപേക്ഷാ ഫോമും വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂർകുടി (ബോയ്സ്), മാതിരപ്പിള്ളി (ഗേൾസ്), നേര്യമംഗലം (ഗേൾസ്) എന്നീ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും, കറുകടം പോസ്റ്റ്മെട്രിക്ക് ഹോസ്റ്റൽ (ബോയ്സ്), എറണാകുളം മൾട്ടി പർപ്പസ് ഹോസ്റ്റൽ (ഗേൾസ്) എന്നിവിടങ്ങളിലും ദിവസ വേതന വ്യവസ്ഥയിൽ വാച്ച്മാൻ, കുക്ക്, എഫ്.ടി.എസ്സ് തസ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയിൽ സ്ഥിര താമസക്കാരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് ജയിച്ചവരും, 18 വയസ് പൂർത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം മേയ് 28 ന് രാവിലെ 11 ന് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി ഒ, മൂവാറ്റുപുഴ 686669 ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0485- 2970337 ഫോൺ നമ്പറിൽ ബന്ധപ്പെടാം. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഫുഡ് ക്രാഫ്റ്റ് ഡിപ്ളോമ ഉളളവർക്ക് കുക്ക് തസ്തികയിലേയ്ക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഹോസ്റ്റലിൽ താമസിച്ച് ജോലി നിർവ്വഹിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.