- Trending Now:
തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0487 2285746.
കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 2023 - 24 അധ്യയന വർഷത്തിലേക്ക് ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തിയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 13 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
സാമൂഹ്യപ്രത്യാഘാതപഠനസമിതി റീഹാബിലിറ്റേഷൻ എക്സപെർട്ടുമാരുടെ പാനൽ രൂപീകരിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ സോഷ്യോളജി പ്രഫസർമാർക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 25നകം ജില്ലാകലക്ടർക്ക് സമർപ്പിക്കണം.. അപേക്ഷാകവറിന് പുറത്ത് 'ഭൂമി ഏറ്റെടുക്കൽ - സാമൂഹ്യപ്രത്യാഘാതപഠനം പുനരധിവാസ വിദഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ കെമിസ്ട്രി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. B.Ed and SET / NET / M.Ed / M.Phil / PHD Equivalent എന്നിവയും വേണം. ശമ്പള സ്‌കെയിൽ : 35600 - 75400. പ്രായ പരിധി : 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളായി നവംബർ 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (ADAK) യിൽ ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ / പ്രോജക്ട് കോ-ഓർഡിനേറ്റർ / സബ്ഇൻസ്‌പെക്ടർ തസിതികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1205 രൂപ ദിവസവേതനമായി നൽകും. BFSC അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ Agency of Development for Aquaculture, Kerala (ADAK), TC 29/3126, Reeja, Minchin Road Vazhuthacaud എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 15നകം അപേക്ഷിക്കണം.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇസിജി ടെക്‌നീഷ്യന്റെ ഒഴിവ് നിലവിലുണ്ട്. യോഗ്യത (ഇസിജി ആ9റ് ഓഡിയോമെട്രിക് ടെക്‌നീഷ്യ9)/ഡിസിവിറ്റി (രണ്ട് വർഷത്തെ കോഴ്‌സ്) പ്രായം 18-36. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെ9റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എംബിബിഎസ്. വേതനം 45,000 രൂപ. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം നവംബർ 16 ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ9-ഇ9റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ: 0484 2754000.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിൽ മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദവും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയുമുള്ള 18നും 41 മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ യിൽ നിലവിലുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ NTC യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്നും ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 10 ന് നടത്തും. താത്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ - 0470 - 2622391.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുളള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
തിരുവനന്തപുരം ജി. വി രാജ സ്‌പോർട്‌സ് സ്‌കൂളിലേക്ക് ബാസ്‌കറ്റ്‌ബോൾ, റസ്ലിങ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE/ B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറം ഡയറക്ടർ ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. പിൻ-695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തരമോ അയാക്കാം. അപേക്ഷ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം.
ജില്ലയിലെ ആയുർവേദ സ്ഥാപനങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത- ഒരു വർഷത്തെ ആയുർവേദ ഫാർമസിസ്റ്റ് ട്രെയിനിംഗ് കോഴ്സ്. അഭിമുഖം നവംബർ 14ന് രാവിലെ 10.30-ന് മലപ്പുറം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.
ഫോൺ-0483 2734852
മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ 10ന് രാവിലെ പത്തുമണിക്ക് സ്‌കൂളിൽവച്ച് നടക്കും. ഫോൺ-9747089544.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.