Sections

സ്റ്റാഫ് നഴ്സ്, പ്രോജക്ട് ഫെല്ലോ, ഹയർ സെക്കൻഡറി ടീച്ചർ, വെയർ ഹൗസ് അസ്സോസിയേറ്റ്, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Dec 26, 2023
Reported By Admin
Job Offer

പ്രോജക്ട് ഫെല്ലോ; താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 5 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

ഹയർ സെക്കൻഡറി ടീച്ചർ; ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (സീനിയർ) ബോട്ടണി തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. യോഗ്യത: എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്. ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). അർഹരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു. യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 4 ഒഴിവുകൾ ഉണ്ട്. സ്കിൽ സെന്റർ കോഓർഡിനേറ്റർ, സ്കിൽസെന്റർ അസിസ്റ്റന്റ്, ട്രെയിനർ വെയർഹൗസ് അസ്സോസിയേറ്റ്, ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. അപേക്ഷ ഫോമിന്റെ മാത്യകയും യോഗ്യത സംബന്ധിച്ച വിവരങ്ങളും സ്കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ28. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9446739381.

കോട്ടയ്ക്കൽ പോളിടെക്നിക്കിൽ നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ സി.ഡി.ടി.പി സ്കീമിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സോഷ്യൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും സാമൂഹിക സേവനത്തിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൺസൾട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തിൽ പ്രവൃത്തി പരിചയം എന്നിവ ജൂനിയർ കൺസൾട്ടന്റ് തസ്തികയുടെയും പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തിൽ പ്രവൃത്തിപരിചയം എന്നിവ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കസൾട്ടന്റ് തസ്തികയുടെയും യോഗ്യതകളാണ്. മൂന്ന് തസ്തികകൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പോളിടെക്നിക് കോളേജിൽ നടക്കും. ഫോൺ: 0483 2750790.

അധ്യാപക നിയമനം

മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുളള എച്ച്.എസ്.ടി. മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കാണ് നിയമനം. ജനുവരി ഒന്നിന് (തിങ്കൾ) രാവിലെ 10.30 ന് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ : 0483 2766185, 9447320560, e-mail : thsmji@gmail.com.

നഴ്സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ച 65 വയസ് തികയാത്ത ആരോഗ്യവാൻമാരായിരിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 2701029.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.