- Trending Now:
പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചിറ്റൂർ ഗവ ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് എംപ്ലോയബലിറ്റി സ്കിൽസിൽ ഷോർട് ടേം ടി.ഒ.ടി കോഴ്സ് ഉണ്ടായിരിക്കണം. യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചിറ്റൂർ ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8848136186.
സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ഒറ്റപ്പാലം, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമാണ് യോഗ്യത. വേഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 18-35. പ്രതിമാസ വേതനം 21,000 രൂപ. യോഗ്യരായവർ ജനുവരി 11 ന് രാവിലെ 8.30 ന് തിരിച്ചറിയൽ രേഖ, ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505791.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചറർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത റഗുലർ എംകോം ബിരുദാനന്തര ബിരുദവും, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഓഫീസ് അറ്റൻഡൻഡ് തസ്തികയിലേക്ക് സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ ഓ സി ഫോം 144 എന്നിവ സഹിതം ഉള്ള അപേക്ഷ (3 പകർപ്പുകൾ) ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി സി 27/ 2980, വാൻറോസ് ജംഗ്ഷൻ, യൂണിവേഴ്സിറ്റി പി.ഓ, തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ ലഭിക്കണം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.
കണ്ണൂർ ഗവ. ടൗൺ ഹയർസെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിൽ താൽകാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ജനുവരി എട്ടിന് രാവിലെ 10 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോൺ: 9496431428, 04972765764.
അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ എടവണ്ണ പഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ പഞ്ചായത്ത് ഹാളിൽ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അർഹരായ അപേക്ഷകർക്ക് അഭിമുഖ അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 12ന് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832852939, 9188959781
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ നാളെ (ജനുവരി 6)വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2764056.
കോട്ടയം : ജില്ലാ വനിതശിശു വികസന വകുപ്പിനു കീഴിൽ കോട്ടയം ജില്ലാ പോഷൺ അഭിയാൻ-ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മാനേജ്മെന്റ്/ സോഷ്യൽ സയൻസ്/ ന്യൂട്രിഷ്യൻ എന്നിവയിൽ ബിരുദം/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്കും കപ്പാസിറ്റി ബിൽഡിംഗ് വിത്ത് സൂപ്പർവൈസറി സ്കില്ലിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രാദേശികഭാഷയിൽ ഉള്ള പ്രാവീണ്യം, ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള നൈപുണ്യം, ടീമായി ജോലി ചെയ്യുന്നതിനും ജോലിയുടെ ഭാഗമായി നിരന്തരം യാത്രകൾ ചെയ്യുന്നതിനുമുള്ള താല്പര്യവും ഉണ്ടായിരിക്കണം .പ്രായ പരിധി 18 -35 .(2023 ജൂൺ ഒന്നിന് ) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 15 നകം പേര് രജിസ്റ്റർ ചെയ്യണം.
കോട്ടയം: തിരുവനന്തപുരം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബി.കോം/ ബി.എസ് സി. മാത്തമാറ്റിക്സും കെ.ജി.ടി.ഇ. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗും ( ഹയർ ) സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ക്ലറിക്കൽ/ഓഫീസ് അക്കൗണ്ടന്റ് ജോലി കൈകാര്യം ചെയ്തുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 2023 ജനുവരി ഒന്നിന് 18-41 . താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജനുവരി 12.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി, സൈക്കാട്രി,റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000
ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ.് ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ജനുവരി 10-ന് മുമ്പായി ജില്ല കോർഡിനേറ്റർ കെ.എസ്.എസ്.എം. ആലപ്പുഴ, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം വയോമിത്രം ഓഫീസ് എന്ന വിലാസത്തിൽ ലഭിക്കണം.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ - നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ എസ് ടി എസ് ടി ഇ - നാറ്റ്പാക്, കെ കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ഫെബ്രുവരി രണ്ടിന് മുമ്പ് ലഭിക്കത്തക്കവിധം നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായ പരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയിബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവ് വീതം ഉണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതുള്ളവർ 2024 ജനുവരി 30 ന് രാവിലെ 10.30 മണിക്ക് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിലാണ് ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവർത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585.
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 10 വൈകിട്ട് അഞ്ച് മണി. കരാർ അടിസ്ഥാനത്തിലുള്ള പ്രസ്തുത നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.