- Trending Now:
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ നിലവിലുള്ള യു ജി സി റഗുലേഷൻ പ്രകാരം അസി.പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ ഒന്നിന് വൈകിട്ട് നാല് മണിക്കകം കോളേജിൽ സമർപ്പിക്കണം. ഫോൺ: 0490 2346027.
അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് നഴ്സിന്റെ താൽക്കാലിക ഒഴിവുണ്ട്. ബി എസ് സി/ ജി എൻ എം/ എ എൻ എം/ നഴ്സിങ് കോഴ്സും സി സി പി എൻ (പാലിയേറ്റീവ് നഴ്സിങ് ട്രെയിനിങ്) പാസായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂൺ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസിൽ ലഭിക്കണം. 0497 2776485.
നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എ പാർട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ മെയ് 30ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006495, 0497 2871789.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണു യോഗ്യത. ജൂൺ 14നു രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.