Sections

പ്രൊജക്ട് ട്രെയിനി, വിഡിയോ എഡിറ്റർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Nov 27, 2023
Reported By Admin
Job Offer

താത്ക്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റൽ ഹെൽത്ത് മിഷന് കീഴിലുള്ള ഇ- ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി തസ്തികയിലേക്ക് ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശമ്പളം - 10,000 രൂപ. താത്പര്യമുള്ളവർ അഭിമുഖത്തിനായി ബയോഡാറ്റയും അസൽ രേഖകളുമായി ഡിസംബർ നാലിന് 10 മണിക്ക് ജില്ല മെഡിക്കൽ ഓഫീസിൽ എത്തണം. 12 മണിക്ക് ശേഷമെത്തുന്ന അപേക്ഷകരെ അഭിമുഖത്തിന് പരിഗണിക്കില്ല. യോഗ്യത: മൂന്ന് വർഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംപ്ലിമെന്റെഷനിൽ പ്രവൃത്തി പരിചയം (അഭികാമ്യം) ഫോൺ - 9495981793.

പ്രൊജക്റ്റ് ട്രെയിനി നിയമനം

എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് താത്കാലിക തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷനിൽ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495981772 (ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയർ ).

വീഡിയോ എഡിറ്റർമാരെ ആവശ്യമുണ്ട്

വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോർട്ട് വീഡിയോ, റീൽസ് എന്നിവ തയ്യാറാക്കി പരിചയമുള്ളവർക്ക് നവംബർ 30ന് രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടത്തുന്ന വാക്ക് - ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 4 മുതൽ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്. എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സർക്കാർ നിരക്കിലുള്ള പ്രതിഫലം നൽകും. തയ്യാറാക്കുന്ന ക്രിയേറ്റീവ്സിന്റെ പൂർണ അവകാശം ജില്ലാ ഇൻഫർമേഷൻ ഓഫീസിനായിരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിൽ അവ പ്രസിദ്ധീകരിക്കും. ഇൻഫർമേഷൻ ഓഫീസിന്റെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാൻ പാടില്ല. ഫോൺ: 9447973128.

ലാബ് ടെക്നീഷ്യൻ നിയമനം

നാഷണൽ ആയുഷ് മിഷൻ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എൽ ടി/ ഡി എം എൽ ടി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം- 14700 രൂപ. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. https://nam.kerala.gov.in വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചും സമർപ്പിക്കണം. ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 8113028721.

ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ഓഫീസ് അസിസ്റ്റന്റ് നിയമനം

കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ഓഫീസ് അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിൽ കരാർ നിയമനം. ഫാർമസിസ്റ്റ് തസ്തികയിൽ ബി.ഫാം/ഡി.ഫാമും കേരള രജിസ്ട്രേഷനും ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഓഫീസ് അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിൽ ഏതെങ്കിലും ഡിഗ്രി (ബി.കോം/എച്ച്.ഡി.സി) പി.ജി.ഡി.സി.എ/ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 18-36. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 29 ന് ഉച്ചയ്ക്ക് രണ്ടിനകം റിപ്പോർട്ട് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9446031336, 04924-254392.

ലാബ് ടെക്നീഷ്യൻ നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്. പി.എസ്.സി അംഗീകരിച്ച ലാബ് ടെക്നീഷ്യൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ നവംബർ 29 ന് രാവിലെ 11.30 ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2578115.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.