Sections

Jobs; Vacancies: പ്രിൻസിപ്പൽ, ജൂനിയർ ഇൻസ്ട്രക്ടർ, മൾട്ടിടാസ്കിംഗ്ഫീസർ, സോഷ്യൽ വർക്കർ സൈക്കോളജിസ്റ്റ്, പാലിയേറ്റീവ് നഴസ്, മെഡിക്കൽ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Jun 20, 2024
Reported By Admin
Job Offers

ബയോമെഡിക്കൽ എൻജിനീയർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമിക്കപ്പെടുന്നതിന് ജൂൺ 28ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in

മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പാലിയേറ്റീവ് നഴ്സ് നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രണ്ട് മാസത്തേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നുള്ള ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ജെ പി എ എൻ കോഴ്സ് പാസായിരിക്കണം. കൂടാതെ മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് കോഴ്സ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് കോഴ്സ് പാസായിരിക്കണം. ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി നഴ്സിങ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ഒന്നരമാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് പാസായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2330522.

വാക്-ഇൻ-ഇന്റർവ്യൂ 28ന്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ എറണാകുളം ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും മധ്യേ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 28നു രാവിലെ 10ന്. വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ (താഴത്തെ നില, സിവിൽ സ്റ്റേഷൻ, കാക്കനാട്) ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

അഭിമുഖം ജൂൺ 21 ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 21നു രാവിലെ 10 ന് അഭിമുഖം നടക്കും. ഡാറ്റാ കളക്ഷൻ അസിസ്റ്റന്റ് : (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത : പ്ലസ് ടു, സർവേയർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ / ITI സർവേയർ, ബിസിനസ്സ് ഡിവെലപ്മെന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി, ഏജൻസി പാർട്നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, സീനിയർ ഏജൻസി പാർട്നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, ചീഫ് ഏജൻസി പാർട്നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി. മുകളിലെ തസ്തികകളുടെ പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, ഇന്റർവ്യൂ പങ്കെടുക്കാം. ഫോൺ നമ്പർ :- 0471-2992609.

ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിയമനം

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ 'ശലഭക്കൂട്' എന്ന പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഒരു സോഷ്യൽ വർക്കറെയും ഒരു സൈക്കോളജിസ്റ്റ് (ചൈൽഡ്) നെയും നിയമിക്കുന്നു. അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 24 ന് വൈകിട്ട് അഞ്ചിനു മുൻപായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2575013, 2467700, 2509057.

മൾട്ടിടാസ്കിംഗ് ഓഫീസർ നിയമനം

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്കിംഗ് ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം, ഡി.സി.എ, ഇംഗ്ലീഷിലും മളയാളത്തിലും ടൈപ്പിംഗ് കഴിവ്, സർക്കാർ മേഖലയിൽ എം.ടി.ഒ ആയി 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. 2024 ജനുവരി 1 ന് 18 നും 41 നും മധ്യേ വയസുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ ഒന്നിനു മുൻപായി പേരി രജിസ്റ്റർ ചെയ്യണം.

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ-യിൽ ടെക്നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (TME) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/ ബില്ല/ തീയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ 20 ന് രാവിലെ 11 ന് നടത്തും. എസ്.എസ്.എൽ.സി ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. താത്പര്യമുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജൂൺ 25 ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്:0471-2737246.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.