Sections

ഫിസിയോതെറാപ്പിസ്റ്റ്, അറ്റൻഡർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Nov 04, 2023
Reported By Admin
Job Offers

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി: 40 വയസ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നവംബർ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം

പുഴയ്ക്കൽ ഐ.സി.ഡി.എസ് പ്രോജക്ടിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികളിൽ അടുത്ത മൂന്നുവർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായ വനിതകളാകണം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായവരും ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസാകാത്തവരുമായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മൂന്നു വർഷത്തെ വയസ്സിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ ഒന്നു മുതൽ 15 വരെ പുഴയ്ക്കൽ ഐസിഡിഎസ് ഓഫീസിൽ നേരിട്ടോ രജിസ്ട്രേഡായി തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 04872307516, 8281999227.

മെഡിക്കൽ ഓഫീസർ; വാക് ഇൻ ഇന്റർവ്യൂ ഇന്ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിൽ 2023 - 24 സാമ്പത്തിക വർഷം മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് ഇന്ന് (നവംബർ 4) രാവിലെ 10.30 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
ഫോൺ: 0480 2706100.

അറ്റൻഡർ കം ക്ലീനർ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ9ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷ9 അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത്ഹാജരാക്കണം.

മൾട്ടി പർപ്പസ് വർക്കർ വാക് ഇൻ ഇൻറർവ്യൂ 9 ന്

തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ നിയമിക്കുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 9 ന് രാവിലെ 9.30 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721.

ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 12നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതല് വിവരങ്ങൾക്ക് 9946105490, 98467 00711, 85890 09577 എന്നീ നമ്പറിലും ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ബന്ധപ്പെടാവുന്നതാണ്. https://forms.gle/ എന്ന ലിങ്ക് വഴി ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഡോക്ടർ നിയമനം

മൂത്തേടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഒമ്പതിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മൂത്തേടം പ്രാഥമികാരോഗ്യത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

തൃശൂർ കൂളിമുട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരാളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 14 ന് രാവിലെ 11 ന് കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0480 - 2642724.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.