- Trending Now:
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി ആറിന് രാവിലെ 11 മണിക്ക് എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . വിശദ വിവരത്തിന് ഫോൺ :0481-2562778.
കോട്ടയം: വൈക്കം മുഹമ്മദ് ബഷീർ സ്മാര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രികൾച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി. അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ഡിസംബർ 29ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിന് എത്തണം. വിശദ വിവരത്തിന് ഫോൺ :9946202445.
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് - ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്പെൻസറിലേക്കുള്ള ജി.എൻ.എം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.
കേരള സർക്കാർ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന വിലാസത്തിൽ ജനുവരി 5 നകം അപേക്ഷകൾ സമർപ്പിക്കണം. പ്രായപരിധി 45 വയസ്സ് കവിയരുത്. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282936056, 9745470331.
ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, എ.എൻ.എം, സ്വീപ്പർ, അറ്റൻഡർ തസ്തികകളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വർഷം കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറിയുടെ ചേമ്പറിൽ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ/ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 9447111553.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഫിറ്റർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഡിസംബർ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക്കൽ ബ്രാഞ്ചിലുള്ള മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രാഞ്ചിലുള്ള എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഫിറ്റർ ട്രേഡിലുള്ള എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491-2971115, 8089606074.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാർ ബയോഡാറ്റ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ടെത്തണം. ചിറ്റൂർ മേഖലയിലെ വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
മേപ്പാടി പോളിടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസവേതനം 300 രൂപ. പ്രവർത്തി സമയം രാവിലെ 6.30 മുതൽ ഉച്ചക്ക് 2.30 വരെ. യോഗ്യതയും പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേപ്പാടി പോളിടെക്നിക്ക് പ്രൻസിപ്പൽ മുമ്പാകെ ഡിസംബർ 28 രാവിലെ 11ന് കുടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 04936 282095, 9400006454.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.