Sections

ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ്, അധ്യാപക, ഗസ്റ്റ് ട്രേഡ്സ്മാൻ, അങ്കണവാടി ഹെൽപ്പർ, വർക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Nov 25, 2023
Reported By Admin
Job Offer

ഗസ്റ്റ് ട്രേഡ്സ്മാൻ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്സ്മാൻ തസ്തികയിൽ (ഷീറ്റ് മെറ്റൽ, കമ്പ്യൂട്ടർ) താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അനുയോജ്യമായ ട്രേഡിൽ ഐ.ടി.ഐ/കെ.ജി.സി/എൻ.സി.വി.ടി അല്ലെങ്കിൽ അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27ന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

ഫാർമസിസ്റ്റ് നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ (ആഴ്ചയിൽമൂന്നുദിവസം ) ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: ഗവൺമെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ 27 മുതൽ ഡിസംബർ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി -40 വയസ് . ഫോൺ : 0468 2382020.

അങ്കണവാടിവർക്കർ/ഹെൽപ്പർ നിയമനം

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ്പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിൽ ഉണ്ടാകാൻ സാധ്യതയുള്ള അങ്കണവാടിവർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഏനാദിമംഗലംപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിക്കുന്ന അപേക്ഷഫോം സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 20 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷകർ 01/01/2023 തീയതിയിൽ 18-46 നും ഇടയിൽ പ്രായമുള്ളവരും സേവനതൽപരതയും മറ്റുമതിയായ ശാരീരികശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടിവർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. അങ്കണവാടിഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതുവാനും,വായിക്കുവാനുംഅറിഞ്ഞിരിക്കുകയും എന്നാൽ എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം. ഫോൺ :04734-217010 .

ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം

വയോ അമൃതം പദ്ധതിയിലേക്ക് ആയുർവേദ മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു താത്പര്യമുള്ള ഡോക്ടർമാർ നവംബർ 29ന് വൈകീട്ട് അഞ്ചിനുള്ളിൽ https://forms.gle/DbSEY2WM3YcZWtP36 ലിങ്കിൽ രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ബി.എ.എം.എസ്, ടി.സിഎം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫികറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 04832734852.

അഭിമുഖം

വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലെ ട്രെയിനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനായി ഡിസംബർ അഞ്ചിന് ഓൺലൈനായി അഭിമുഖം നടത്തും. https://forms.gle/fAurbVdVSNx6DV1y9 ൽ നവംബർ 28 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ /ബി സി എ/ബി എസ് സി/ ബിടെക്ക് ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി പാസായിരിക്കണം, ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം(അഭികാമ്യം) മുൻപരിചയം നിർബന്ധമില്ല. വിവരങ്ങൾക്ക് https://arogyakeralam.gov.in/ehealth/ ഫോൺ 04742795017.

വോക്ക് ഇൻ ഇന്റർവ്യൂ

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: റ്റി സി എം സി രജിസ്ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽരേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബർ ഏഴിന് രാവിലെ 11.30 മുതൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് www.gmckollam.edu.in ഫോൺ 0474 2572572, 2572574.

താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്.എൽ.എഫ്.പി.പി.ടി മുഖാന്തിരം നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
ജി.എൻ.എം/ബി.എസ് സി നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സ്റ്റാഫ് നഴസ് തസ്തികയിലേക്കും എം.എ/എം.എസ് സി സൈക്കോളജിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. നവംബർ 30-വരെ hr.kerala@hlfppt.org, sihkollam@hlfppt.org എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 7909252751, 8714619966

വെറ്ററിനറി സർജൻ ഒഴിവ്

തളിക്കുളം ബ്ലോക്കിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ) വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത - വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നവംബർ 29 ന് രാവിലെ 11.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 2361216.

സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് ഒഴിവ്

കൊല്ലത്തെ സർക്കാർ വൃദ്ധസദനത്തിൽ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.ജി.എൻ.എം അല്ലെങ്കിൽ ബി. എസ്. സി നഴ്സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും എം.എ അല്ലെങ്കിൽ എം.എസ്.സി സൈക്കോളജിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് മുൻപായി hr.kerala@hlfppt.org അല്ലെങ്കിൽ sihkollam@hlfppt.org എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 7909252751, 8714619966

കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റ് ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി. ഡി. സി. സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

അധ്യാപക ഒഴിവ്

ഗവ.മുസ്ലീം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.ടി (മാത്സ്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 25ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ. ഫോൺ 04994 230479.
കാർഡിയോളജി യൂണിറ്റിൽ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി യൂണിറ്റിലേക്ക് എക്കോ, ടി.എം.ടി ഒഴിവ്. യോഗ്യത കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദം. ഇവരുടെ അഭാവത്തിൽ കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ഡിപ്ലോമ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 29ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ 0467 2217018.

കൊറഗ സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കൊറഗ സ്പെഷ്യൽ പ്രൊജക്ടിൽ സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ ( യോഗ്യത എം.എസ്.ഡബ്ല്യു / ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, ട്രൈബൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം പ്രതിമാസം 30,000 രൂപ), അസിസ്റ്റന്റ് കോർഡിനേറ്റർ (യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ട്രൈബൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം 20,000 രൂപ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രത്യേക എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം, പദ്ധതി പ്രദേശത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ, കന്നഡ, തുളു ഭാഷകൾ കൈകാര്യം ചെയ്യുന്നവർ, കൂടാതെ കൊറഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രഥമ പരിഗണനയുണ്ടാകും. നിയമന കാലാവധി ഒരുവർഷം. ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ സഹിതം നവംബർ 30ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ നൽകണം. യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതില്ല. വിലാസം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കാസർകോട്, പിൻ 671 123. ഫോൺ 04994 256111, 9747534723.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.