Sections

ഫാർമസിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഗസ്റ്റ് അധ്യാപക, സയന്റിസ്റ്റ്, ക്യാമ്പ് അസിസ്റ്റന്റ്, എന്യൂമറേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Jan 09, 2024
Reported By Admin
Job Offer

സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് ആവശ്യമായിരിക്കുന്ന സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷകൾ വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപേക്ഷകർ അനുബന്ധ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആലപ്പുഴയിൽ നേരിട്ട് ഹാജരാവുകയോ dmohalppy@yahoo.co.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്യണം. യോഗ്യത പി.ജി, ബിരുദം, ഡിപ്ലോമ ഇൻ സൈക്രാടി. പ്രസ്തുത യോഗ്യതയുള്ള അപേക്ഷകർ ഇല്ലാത്ത പക്ഷം എം.ബി.ബി.എസ്, സൈക്യാട്രിയിൽ ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.

വാക് ഇൻ ഇന്റർവ്യൂ

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് ജനുവരി 17 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യു നടക്കും. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടുസർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാർക്ക് ലിസ്റ്റുകൾ, പി.ജി മാർക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സർട്ടിഫിക്കറ്റ്, ടി.സി.എം.സി അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ജനുവരി 17 ന് രാവിലെ 11 ന് ഹാജരാകണം. ഫോൺ : 04862-233075

എന്യൂമറേറ്റർ നിയമനം

പട്ടികവർഗ വികസന വകുപ്പ് മുഖേന ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി മൈക്രോ പ്ലാൻ പദ്ധതി രൂപീകരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ ഇ-സർവെ വിവരശേഖരണം നടത്തുന്നതിനായി എന്യൂമറേറ്റിറിനെ നിയമിക്കുന്നു. ജനുവരി 11 ന് രാവിലെ 11 റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നേരിട്ട് കൂടികാഴ്ച നടത്തി തെരഞ്ഞെടുക്കും. പട്ടികജാതി /പട്ടികവർഗം/ ഒബിസി/ ജനറൽ വിഭാഗത്തിൽപ്പെട്ട സ്മാർട്ട് ഫോണിൽ പ്രാവീണ്യമുളളതും പ്ലസ്ടു അല്ലെങ്കിൽ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുളളതും 18-35 വയസിനുളളിൽ പ്രായമുള്ളവരുമായ പട്ടികവർഗ യുവതീ-യുവാക്കൾക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം, ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ആശാവർക്കർമാർ/കുടുംബശ്രീ എന്യൂമറേറ്റർ എന്നിവർക്കും നേരിട്ടുളള കൂടികാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 04735 227703.

റിസർച്ച് സയന്റിസ്റ്റ്; വാക്ക് ഇൻ ഇന്റർവ്യൂ 18ന്

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റിന് കീഴിൽ റിസർച്ച് സയന്റിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- എം ഡി/ എം എസ് / ഡി എൻ ബി ബിരുദാനന്തര ബിരുദവും ആർ ആൻഡ് ഡി/ അധ്യാപനത്തിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മെഡിക്കൽ വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ആറു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബിഡിഎസ് / വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി ബിരുദവും ഒമ്പത് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എട്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം എസ് സിയും (രണ്ടാം ക്ലാസ്) പി എച്ച് ഡി ബിരുദവും എട്ടു വർഷത്തെ പ്രവർത്തിപരിചയവും. സയൻസ് / എൻജിനീയറിങ് വിഷയങ്ങളിൽ ഡോക്ടറേറ്റ്/ എം.ടെക് ബിരുദം, പോസ്റ്റ് ഡോക്ടറൽ റിസർച്ച് / അധ്യാപന പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് ഇന്റലിജൻസ് ടൂൾസ്, ഡാറ്റാ മാനേജ്മെന്റ് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. വേതനം- 67000 രൂപയും എച്ച് ആർ എയും. വയസ്, യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജനുവരി 18ന് രാവിലെ 10 ന് പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ നടക്കുന്ന വാക്കിന് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2200310.

ടെക്നിക്കൽ ഓഫീസർ; അഭിമുഖം 16ന്

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള എൻ വി എച്ച് എസ് പി യിലേക്ക് ടെക്നിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- എം എസ് സി മൈക്രോബയോളജി/ മെഡിക്കൽ മൈക്രോബയോളജി, ക്ലിനിക്കൽ ലബോറട്ടറി സർവീസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും. അംഗീകൃതസർവകലാശാലയിൽ നിന്നും മെഡിക്കൽ മൈക്രോബയോളജിയിൽ പിഎച്ച്ഡിയും മൂന്നുമാസത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. വേതനം-50000 രൂപ. താല്പര്യമുള്ളവർ ജനുവരി 16ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ വയസ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2200310.

മെഡിക്കൽ ഓഫീസർ നിയമനം

വടക്കാഞ്ചേരി നഗരസഭയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറൽ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാർക്കും പാലിയേറ്റീവ് പരിശീലനം നേടിയവർക്കും മുൻഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, പകൽവീട്, ആര്യമ്പാടം (പി ഒ), വടക്കാഞ്ചേരി, തൃശൂർ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ 8943354045.

ഫാർമസിസ്റ്റ് നിയമനം: അപേക്ഷ 18 വരെ

ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2022 ജനുവരി ഒന്നിന് 25നും 38 നും മധ്യേ പ്രായപരിധി. ശമ്പളം 10,000-15,000 രൂപ. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 18 നകം നേരിട്ട് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505204.

പെരിനാറ്റൽ സോഷ്യൽ വർക്കർ ഒഴിവ്

ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വനിതാ ജീവനക്കാരിയെ നിയമിക്കുന്നു .യോഗ്യത : സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (മെഡിക്കൽ ആൻഡ് സൈക്യാട്രി സ്പെഷ്യലൈസേഷൻ ). കൗൺസിലിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ കെ.ടി.യു വാല്വേഷൻ ക്യാമ്പിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്. ബിരുദം അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമയും കൂടാതെ ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിന് രാവിലെ 11ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം. വെബ്സൈറ്റ് www.lbscek.ac.in ഫോൺ 04994 250290.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാസർകോട് ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാർക്കോടു കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അഭിമുഖം ജനുവരി 11ന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. ഫോൺ 04994 256027.

കായിക അധ്യാപക ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ കായിക വകുപ്പിൽ ഓൺകോൾ വ്യവസ്ഥയിൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ത്രോ ബോൾ (വനിതകൾ), സെൽഫ് ഡിഫൻസ് (കരാട്ടെ) എന്നീ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി കായിക അധ്യാപക ഒഴിവ്. ഈ കായിക ഇനങ്ങളിൽ അംഗീകൃത ലൈസൻസ് ലഭിച്ച 45 വയസ്സിൽ താഴെയുള്ള അനുഭവ പരിചയമുള്ള കായിക പരിശീലകർക്ക് അപേക്ഷിക്കാം. നിയമനം താത്ക്കാലികമായിരിക്കും. അപേക്ഷകർ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജനുവരി 18ന് രാവിലെ 11ന് പ്രിൻസിപ്പാൾ ചേമ്പറിൽ എത്തണം. ഫോൺ 0497 2800167.

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആറുമാസ കാലയളവിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ജനുവരി പത്തിന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0467 2246350.

അധ്യാപക ഒഴിവ്

അംഗഡിമൊഗർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി എട്ടിന് രാവിലെ 11ന് സ്കൂളിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കെ ടെറ്റ് അടക്കമുള്ള യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, പി.എസ്.സി ലിസ്റ്റിലുള്ളവരും ജോലിയിൽ മുൻപരിചയമുള്ളവരും അനുബന്ധ രേഖകളും ഹാജരാക്കണം. ഫോൺ 6282525600.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.