Sections

ഫാർമസിസ്റ്റ്, ഫിഷറീസ് ഗാർഡ്, അസിസ്റ്റന്റ് പ്രൊഫസർ, ലൈബ്രേറിയൻ, അധ്യാപക, സ്റ്റ്യുഡന്റ് കൗൺസിലർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Jun 14, 2024
Reported By Admin
Job Offers

ലൈബ്രേറിയൻ: കൂടിക്കാഴ്ച 15 ന്

സുൽത്താൻ ബത്തേരി ഗവ സർവജന ഹയർസെക്കൻഡറി സ്കൂളിൽ ലൈബ്രേറിയൻ ഒഴിവിലേക്ക് ജൂൺ 15 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. ലൈബ്രറി സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിഗ്രിയും ലൈബ്രറി സയൻസിൽ ഡിപ്ലോമയുമാണ് യോഗ്യത. പത്ത് മാസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡുമായി സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അന്നേദിവസം രാവിലെ 9.30 നകം വെരിഫിക്കേഷന് എത്തണം. ഫോൺ- 9447887798.

സ്റ്റുഡൻറ് കൗൺസിലർമാരെ ആവശ്യമുണ്ട്

ഇടുക്കി ഐ ടി ഡി പിയുടെ പരിധിയിലുള്ള പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻറ് കൗൺസിലർമാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുക , കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി / എം. എസ്. ഡബ്ലിയു (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരാകണം) / എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (കൗൺസിലിംഗ് സർട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവർക്കും, സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻ പരിചയമുള്ളവർക്കും മുൻഗണന. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവർഗക്കാർക്കും മുൻഗണന ഉണ്ടായിരിക്കും). പ്രായപരിധി 2024 ജനുവരി 1 ന് 25നും 45 നും മധ്യേ. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി യാത്രപ്പടി 2000 രൂപയും ലഭിക്കും. നിയമന തീയതി മുതൽ 2025 മാർച്ച് 31 വരെയായിരിക്കും നിയമനകാലാവധി. ആകെ 4 ഒഴിവുകൾ ഉണ്ട്. വാക്ക്-ഇന്-ഇന്റർ്രവ്യൂ ജൂൺ 26 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ന്യൂ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി. പ്രൊജക്റ്റ് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ,പകർപ്പുകൾ , മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ , ഫോട്ടോ ഐഡി കാർഡ് എന്നിവ സഹിതം രാവിലെ 10ന് എത്തണം.

സ്റ്റുഡന്റ് കൗൺസിലർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് റസിഡൻഷ്യൽ സ്കൂളുകളിലും നാല് ഹോസ്റ്റലുകളിലുമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി സ്റ്റുഡൻന്റ് കൗൺസിലറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത് (പുരുഷൻ-1, സ്ത്രീ-2). എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം). എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും. പ്രായപരിധി 01.01.2024ന് 25 വയസിനും 45 വയസിനും ഇടയിൽ. പ്രതിമാസം 18,000 രൂപ ഓണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും ലഭിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിയ യോഗ്യതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

അധ്യാപക ഒഴിവ്

വളപട്ടണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), ഇംഗ്ലീഷ്, ഫിസിക്സ് (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0497 2930088.

ഹയർ സെക്കൻഡറി ടീച്ചർ, ലൈബ്രേറിയൻ ഒഴിവ്

പട്ടികവർഗ്ഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (കൊമേഴ്സ്, ജൂനിയർ), ലൈബ്രേറിയൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയർ സെക്കൻഡറി ടീച്ചർ (കൊമേഴ്സ്, ജൂനിയർ) തസ്തികകളിലേക്ക് അപേക്ഷിക്കാം . ലൈബ്രറി സയൻസിൽ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് ലൈബ്രേറിയൻ ഒഴിവിലേക്കും അപേക്ഷിക്കാം. കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്ഞാനം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 20 വ്യാഴാഴ്ച രാവിലെ 11 ന് മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447067684.

കായിക അധ്യാപക നിയമനം

കുപ്പാടി ഗവ ഹൈസ്കൂളിൽ കായിക അധ്യാപക തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 10.30 ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ കാർഡുമായി രാവിലെ 10 നകം വെരിഫിക്കേഷന് എത്തണം. ഫോൺ : 9447887798.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ ഫർണിഷിങ്ങ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എംആർക്-ഇന്റീരിയർ ഡിസൈനിങ്ങ്/എം എസ് സി - ഇന്റീരിയർ ഡിസൈനിങ്ങ്/ ബിആർക്-ഇന്റീരിയർ ഡിസൈനിങ്ങ്, യൂജിസി നെറ്റ്, അഞ്ച് - എട്ട് വർഷത്തെ അധ്യാപന പരിചയം എന്നിവയാണ് യോഗ്യത. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ബയോഡാറ്റയും സഹിതം ജൂൺ 24 ന് വൈകിട്ട് അഞ്ച് മണിക്കകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂർ, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2835390, 0497 2965390.

ഫാർമസിസ്റ്റ് നിയമനം

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസിയിൽ അംഗീകൃത ബിരുദം/ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 18ന് രാവിലെ 11 മണിക്ക് പി എച്ച് സി കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 0490 2318720, 8848714700.

ഫിഷറീസ് ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പിന്റെ 'ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതി (ചേറ്റുവ- കരുവന്നൂർ പുഴ) 2022-25 ന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു. യോഗ്യത- ഫിഷറീസ് സ്കൂളിൽ നിന്നുള്ള വി.എച്ച്.എസ്.ഇ/ എച്ച്.എസ്.ഇ. സ്രാങ്ക് ലൈസൻസ് ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങൾ ഓടിക്കുന്നതിൽ കഴിവ് തെളിയിച്ചവരും ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർ ആയിരിക്കണം. ചേറ്റുവ നിവാസികൾക്ക് മുൻഗണന. രണ്ടു മിനിറ്റിൽ 100 മീറ്റർ ദൂരം നീന്താൻ അറിഞ്ഞിരിക്കണം. താൽപര്യമുള്ളവർ ജൂൺ 21ന് രാവിലെ 11ന് തൃശൂർ പള്ളിക്കുളത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂന് പങ്കെടുക്കണം. ഫോൺ: 0487 2441132.

താത്ക്കാലിക നിയമനം

അടൂർ സർക്കാർ പോളിടെക്നിക്ക് കോളജിൽ വിവിധവിഭാഗങ്ങളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ആർക്കിടെക്ചർ (ഒരു ഒഴിവ് ), ട്രേഡ്സ്മാൻ ഇൻ ആർക്കിടെക്ചർ- (രണ്ട് ഒഴിവ് ), ട്രേഡ്സ്മാൻ ഇൻ ടർണിംഗ് -(ഒരുഒഴിവ് ). പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 10.30 ന് അടൂർ സർക്കാർ പോളിടെക്നിക്ക് കോളജിൽ ഹാജരാകണം. യോഗ്യത: അതത് വിഷയങ്ങളിലെ എൻ സി വി ടി/ കെജിസി ഇ/ ഐറ്റിഐ/ടി.എച്ച്.എസ്.എൽ.സി തത്തുല്യം. പ്രവർത്തിപരിചയം ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ഫോൺ:04734231776.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.