- Trending Now:
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ - പ്ലസ് പദ്ധതിയുടെ ഭാഗമായി കേസ് വർക്കറെ (വനിത) നിയമിക്കുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടത്താണി ശാന്തിഭവനിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിലുള്ള (എം.എസ്.ഡബ്ല്യു) ബിരുദാനന്തര ബിരുദം (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സ്പെഷ്യലൈസേഷൻ ഒഴിച്ച് മറ്റെല്ലാ സ്പെഷ്യലൈസേഷനും പരിഗണിക്കും) ആണ് യോഗ്യത. സോഷ്യൽ വർക്ക് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു് സഹിതം ജൂൺ 22 ന് വൈകീട്ട് അഞ്ചിനു മുമ്പായി രണ്ടത്താണി ശാന്തി ഭവനിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും 9446296126 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ഫാം/ ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്കും മലപ്പുറം താലൂക്ക് ആശുപത്രി പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യരായ അപേക്ഷകർക്കായി ജൂൺ 27 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734866.
കടുങ്ങപുരം ഗവ. ഹയർസെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 24 ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04933 256126.
മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂൺ 22 ന് രാവിലെ 10 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04832 738115.
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സർവകലാശാല ബിരുദം, വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവർക്ക് മുൻഗണന, മുതിർന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയിം ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും. തുടർന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് തിരിച്ചറിയൽ രേഖ, ആധാർ, പാസ് പോർട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി നേരിട്ട് ഹാജരാകണം.
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഹൈസ്ക്കൂൾ അസിസ്റ്റന്റ് തസ്തികയിലുളള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. പി എസ് സി നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24ന് രാവിലെ 10.30ന് ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 9400006494, 0497 2835260.
ഇരിട്ടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ പ്രർത്തിക്കുന്ന ഇരിട്ടി, വയത്തൂർ, വെളിമാനം പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്കർ, വാച്ച് വുമൺ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18 -45നും ഇടയിൽ. കുക്ക് തസ്തികക്ക് എട്ടാം ക്ലാസും, പ്രവൃത്തി പരിചയവുമാണ് യോഗ്യത. വാച്ച് വുമണിന് എസ് എസ് എൽസി. യോഗ്യതയുള്ള സ്ത്രീകളായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 25ന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 9496070388.
പൂതാടി ഗ്രാമപഞ്ചായത്തിലെ 9,13,16,21 വാർഡുകളിലേക്ക് ആശാവർക്കർമാരെ നിയമിക്കുന്നു. വാർഡുകളിൽ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകർ ജൂലൈ അഞ്ചിന് രാവിലെ 10 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തണം.
കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുമായി ജൂൺ 25 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. 04936 204082, 9645475054.
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് നഴ്സിങ് ഓഫീസർ, ഡയാലിസിസ് ടെക്നീഷൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികക്കളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 24 ന് രാവിലെ 10.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീ-മെട്രിക്ക് ഹോസ്റ്റലിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, കണക്ക് വിഷയങ്ങളിൽ ട്യൂട്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം, ബിഎഡ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 25 ന് രാവിലെ 11 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം. ഫോൺ: 04936- 208099, 8547630163.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാസ്പിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു (സയൻസ്), അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 45 വയസിനുമിടയിൽ. ഗവ: മെഡിക്കൽ കോളേജ്/സംസ്ഥാന സർക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികൾ/ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (പ്രതിരോധ മന്ത്രാലയം/ റെയിൽവേ/ഇ.എസ്.ഐ) എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനത്തിൽ നിന്നും അഞ്ച് വർഷത്തിൽ കുറയാതെയുള്ള (മാസത്തിൽ കുറഞ്ഞത് 50 പ്രൊസീജിയേഴ്സ്) പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 28 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. മേൽ പരാമർശിച്ചയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം കുറഞ്ഞ പ്രവൃത്തി പരിചയം ഉളള ഉദ്യോഗാർത്ഥികളെയുംപരിഗണിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.