- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഡി.വി ഷെൽട്ടർ ഹോമിൽ പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെൽട്ടർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈൻ, ഒറ്റപ്പാലം-679101 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോൺ: 04662240124, 9526421936.
കഞ്ചിക്കോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ശബരിമല മണ്ഡല-മകരവിളക്കു തീർഥാടനകാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും, കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ എം സി ) എത്തിച്ചേരുന്ന അന്യഭാഷക്കാരായ തീർഥാടകരോടും, അവരുടെ സ്വന്തം സ്ഥലങ്ങളിലുള്ള ബന്ധുക്കളോടും അവരുടെ ഭാഷയിൽ ടെലിഫോണിൽ സംസാരിക്കുന്നതിനു വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള രണ്ട് ആളുകളുടെ സേവനം ആവശ്യമുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയും അഞ്ചു ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, കന്നട) പ്രാവീണ്യമുള്ളവരായിരിക്കണം. നവംബർ 15 മുതൽ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 2023 നവംബർ ഒൻപതിനു ഉച്ചയ്ക്ക് ഒന്നിനു മുൻപായി എത്തണം. ഫോൺ :7306391114
തവനൂർ റെസ്ക്യൂ ഹോമിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ എന്നിവയാണ് യോഗ്യത. ആഴ്ചയിൽ രണ്ടുവീതം എന്ന തോതിൽ പ്രതിമാസം എട്ടു സെക്ഷനുകളിലായി സേവനം ചെയ്യണം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പഠന കേന്ദ്രത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, കൊമേഴ്സ്, മാനേജ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ, എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ തയ്യാറുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് https://forms.gle/ എന്ന ലിങ്ക് വഴി നവംബർ 12നുള്ളിൽ അപേക്ഷിക്കാം. ഫോൺ: 9496408066.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നഴ്സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവർ നവംബർ 17 രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിൽ മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദവും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയുമുള്ള 18നും 41 മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എൻ.എച്ച്.എം. പി.എച്ച്.സി.യിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറ്റന്റർ/ ഫാർമസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെൻസറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫോൺ: 9496043665.
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നി വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ17 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 01.01.2023 ന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ദിവസ ശമ്പളം 1100. വിദ്യാഭ്യാസ യോഗ്യത : കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയും .
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.