Sections

മെഡിക്കൽ ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഗസ്റ്റ് ലക്ചറർ സെക്യൂരിറ്റി ഗാർഡ്, ഫാർമസിസ്റ്റ് തുടങ്ങി നിരവധി തസ്തികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Oct 21, 2023
Reported By Admin
Job Offer

മെഡിക്കൽ ഓഫീസർ നിയമനം

കോട്ടയം: ജില്ലയിൽ ആർദ്രം പദ്ധതിക്കു കീഴിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ്. ബിരുദവും ആർ.സി.ഐ. രജിസ്ട്രേഷനുമാണ് യോഗ്യത. ഒക്ടോബർ ഒന്നിന് 40 വയസ് പൂർത്തിയാകരുത്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2304844.

ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി. ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ് ബിരുദവും കേരള സ്റേറ്റ് മെഡിക്കൽ കൗൺസിൽ/എൻഎംസി രജിസ്ട്രേഷനും. എച്ച് ഐ വി/എയിഡ്സ് പ്രോഗ്രാമിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം: 72,000 രൂപ. തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28ന് രാവിലെ 10.30ന് മുമ്പായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2350216.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള CHNM ട്രേഡിൽ EWS വിഭാഗത്തിനായും വെൽഡർ ട്രേഡിൽ ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒകടോബർ 26 നു നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡുകളിലെ NTCയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ - 0470 2622391.

ഗസ്റ്റ് ലക്ചറർ നിയമനം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ ഗസ്റ്റ് ലക്ചറർ നിയമനം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടർ അല്ലെങ്കിൽ ഒന്നാം ക്ലാസ് എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ നൽകുന്ന ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ 28 ന് രാവിലെ 10 ന് പാലക്കാട് എൽ.ബി.എസ് സെന്റർ ഓഫീസ് ഓഫീസർ ഇൻ ചാർജ് മുമ്പാകെ അഭിമുഖത്തിനെത്തണം. ഫോൺ: 0491 2527425.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.

ഡെപ്യൂട്ടേഷൻ നിയമനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവു വരുന്ന സീനിയർ ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് / അർധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി ഒ, തിരുവനന്തപുരം, ഫോൺ - 0471 2448791.

ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് (സ്ത്രീകൾക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബർ മൂന്നിന് രാവിലെ 11: 30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതൽ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവർത്തി സമയം 24 മണിക്കൂർ ( ഷിഫ്റ്റ് അടിസ്ഥാനത്തിൽ).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും കൊണ്ടുവരണം. ഫോൺ: 0468 2329053.

ഫാഷൻ ഡിസൈൻ ടെക്നോളജി ഇൻസ്ട്രക്ടർ നിയമനം

കളമശ്ശേരി ഗവ. വനിത ഐ.ടി. ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 26ന് രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. ഫാഷൻ ഡിസൈനിങ് അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ബിരുദം, ഡിപ്ലോമ ,രണ്ട് വർഷത്തെ പ്രവൃത്തി പരിയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2544750.

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന ഫാർമസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് എൻ.സി.പി, സി.സി.പി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബർ മൂന്നിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.

ഫെലോ നിയമനം

അഴുത, ദേവികുളം ബ്ലോക്കുകളിൽ ഫെലോ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 55000 രൂപ പ്രതിഫലമായും പരമാവധി 5000 രൂപ യാത്രാബത്തയായും ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരിക്കും നിയമനം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ , അപേക്ഷ ഫോമിന്റെ മാതൃക എന്നിവ ജില്ലാ പ്ലാനിംഗ് ഓഫീസിലെ നോട്ടീസ് ബോർഡ്, ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റായ idukki.nic.in, ജില്ലാ കളക്ടറുടെ എഫ് ബി പേജ് , ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ എഫ് ബി പേജ് എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രായ പരിധി 35 വയസ് .നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ഒക്ടോബർ 31 ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, ഇടുക്കി, പിൻ 685603 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ ആയി ലഭിക്കണം. വൈകി വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് dpoidk@gmail.com , 04862 233010.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.