- Trending Now:
ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീർഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തിൽ നവംബർ 15 മുതൽ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്.
നേഴ്സിംഗ് സൂപ്പർ വൈസർ -ഏഴ് ഒഴിവ്. യോഗ്യതകൾ : അംഗീകൃത കോളജിൽ നിന്ന് ജനറൽ നേഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുളളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ സി എൽ എസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണന.
നേഴ്സിംഗ് ഓഫീസർ 70 ഒഴിവ് അംഗീകൃത കോളജിൽ നിന്ന് ജനറൽ നേഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന.
താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഒക്ടോബർ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോൺ : 7306391114.
സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ https://www.cmd.kerala.gov.in എന്ന വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment. എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ ജില്ലയിൽ ഈ സാമ്പത്തിക വർഷം പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. നിയമന കാലാവധി ജോയിൻ ചെയ്ത തീയതി മുതൽ 90 ദിവസം വരെയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ, പദ്ധതി പൂർത്തിയാകുന്ന മുറക്കോ ഏതാണോ ആദ്യമെങ്കിൽ അതുവരെയായിരിക്കും. യോഗ്യത കേരളത്തിലെ അംഗീകൃത സർവകലാശാലകൾ നൽകുന്ന പ്രസൂതിതന്ത്രത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പികൾ സഹിതം ഒക്ടോബർ 21 ന് രാവിലെ 11.30 ന് തൃശൂർ വെസ്റ്റ് പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കുഴൽമന്ദം ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഒക്ടോബർ 20 ന് കൂടിക്കാഴ്ച നടക്കും. ആർ.എ.സി.ടി ട്രേഡിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ബിരുദം അല്ലെങ്കിൽ എൻ.സി.വി.ടി ഇൻ ആർ.എ.സി.ടി ട്രേഡിൽ മൂന്ന് വർഷ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്കിൽ (പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തത്) ട്രേഡിൽ എം.ബി.എ/ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ, എംപ്ലോയബിലിറ്റി സ്കില്ലിൽ രണ്ട് വർഷ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റ് സഹിതം പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04922295888.
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Ecological studies on post restoration success of threatened plants in situ' ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 25 ന് ബുധനാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.
കെക്സ്കോൺ നീതി മെഡിക്കൽസ്, തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഷോപ്പിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ kexcon.planproject@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25ന് ഉച്ചയ്ക്ക് അഞ്ചു മണി.
അരീക്കോട് ഗവ.ഐ.ടി.ഐയിലെ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (പട്ടികജാതി സംവരണം) ട്രേഡിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2850238.
സ്റ്റേറ്റ് ഇനസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളായ മലമ്പുഴ (പാലക്കാട് ജില്ല), തളിപ്പറമ്പ (കണ്ണൂർ ജില്ല), താനൂർ (മലപ്പുറം ജില്ല) എന്നിവിടങ്ങളിലേക്കും ഒഴിവുണ്ടാകാൻ സാധ്യതയുള്ള മറ്റ് കോളജിലേയും പ്രിൻസിപ്പാൾ തസ്തികയിലേക്ക് കരാർ നിയമനത്തിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി നഴ്സിംഗിന് ശേഷം 15 വർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ 12 വർഷത്തെ അധ്യാപനപരിചയത്തിൽ കുറഞ്ഞത് 10 വർഷം നഴ്സിംഗ് കോളജുകളിലെ അധ്യാപന പരിചയം, എം.ഫിൽ (നഴ്സിംഗ്) / പി.എച്ച്.ഡി(നഴ്സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. പ്രായപരിധി: 60 വയസ്. ഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപയം എസ്.സി / എസ്.റ്റി വിഭാഗത്തിന് 500 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി. ഒ. തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 ഒക്ടോബർ 28നകം അയക്കണം. ശമ്പളം: 90,000 രൂപ. കൂടുതൽ വിവരങ്ങൾ: www.simet.in ലും 0471 - 2302400 എന്ന ഫോൺ നമ്പറിലും ലഭിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.