Sections

ലൈബ്രേറിയൻ, താൽകാലിക അധ്യാപക തസ്തികകളിലേക്ക് നിയമങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, May 06, 2024
Reported By Admin
Job Offer

ലൈബ്രേറിയൻ ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ആർ ടി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്സ് അല്ലെങ്കിൽ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് സയൻസിലുള്ള ഡിപ്ലോമ. പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 20നകം പേര് രജിസ്റ്റർ ചെയ്യണം.

താൽക്കാലിക നിയമനം

ഐ എച്ച് ആർ ഡിയുടെ കീഴിൽ ഏഴോം നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024 - 25 അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ താൽകാലിക ഒഴിവുകളുണ്ട്. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് 15 മുതൽ 17 വരെ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിഷയം, തീയതി, സമയം എന്ന ക്രമത്തിൽ. അസി.പ്രൊഫസർ കോമേഴ്സ് - മെയ് 15 രാവിലെ 10മണി. അസി.പ്രൊഫസർ മാത്തമാറ്റിക്സ്, ഹിന്ദി - ഉച്ചക്ക് രണ്ട് മണി. അസി.പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് - 16ന് രാവിലെ 10 മണി, അസി.പ്രൊഫസർ മലയാളം, ഇലക്ട്രോണിക്സ് - ഉച്ച രണ്ട് മണി. അസി.പ്രൊഫസർ ഇംഗ്ലീഷ്, ജേർണലിസം - 17 ന് രാവിലെ 10 മണി. യോഗ്യത: യു ജി സി നിബന്ധന പ്രകാരം. യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. ഫോൺ: 0497 2877600, 8547005059.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.