- Trending Now:
അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള മൂന്നാർ എം ആർ എസ് വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് കൗൺസിലർമാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുക , കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡൻസ് കൗൺസലിംഗ് നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി കൗൺസലിംഗ് സർട്ടിഫിക്കറ്റ്/ കൗൺസലിംഗ് രംഗത്ത് മുൻ പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. രണ്ട് ഒഴുവുകളിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 2 രാവിലെ 10.30ന് അടിമാലി ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർഫിക്കറ്റുകൾ(അസ്സൽ), പകർപ്പുകൾ, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാർഡ് എന്നിവ സഹിതം ജൂലൈ 2 ന് രാവിലെ 10.30 മണിക്ക് ഹാജരാകണം.
നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിൽ ദിവസ വേതന നിരക്കിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂൺ 29 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സെകട്ടറി, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്. നെടുംകണ്ടം 7 പി.ഒ, നെടുംകണ്ടം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ :04868 232060. പ്രായപരിധി - 2024 ജനുവരി 1 ന് 18 വയസ്സിനും 30 വയസ്സിനും ഇടയിൽ (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവുണ്ട്). അപേക്ഷകർ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പിജിഡിസിഎ) പാസ്സായിരിക്കണം. യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ 3 ന് രാവിലെ 11.00 ന് നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും.
വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ, ഫോട്ടോ, ഫോൺ നമ്പർ സഹിതം ജൂൺ 26 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 04936-289166.
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ജൂനിയർ ലാംഗ്വേജ് ഹിന്ദി വിഷയങ്ങളിലേക്ക് കൂടിക്കാഴച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 22 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫിസിക്കൽ സയൻസിലേക്ക് രാവിലെ 10 നും നാച്ചുറൽ സയൻസ് വിഭാഗത്തിലേക്ക് ഉച്ചക്ക് 12 നും ജൂനിയർ ലാംഗ്വേജ് ഹിന്ദി വിഷയത്തിൽ ഉച്ചക്ക് രണ്ടിനും കൂടിക്കാഴച നടക്കും.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അത്ലറ്റിക്സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സ്പോർടസ് കോച്ച് തസ്തികയിലേക്ക് NIS, NS അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ 2024 ജൂൺ 26 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ഈഴവ/ബില്ല/തീയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 11 ന് നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന്റെ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
2024-25 അധ്യയന വർഷത്തിൽ തലശേരി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.241.78.85/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://govtcollegetly.ac.in)/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 28നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളേജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9188900210.
ടൂറിസം വകുപ്പിന്റെ കീഴിൽ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തേക്കായി മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 25 നകം fcithrissur1@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384253.
ടൂറിസം വകുപ്പിന് കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്ഫ്' ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. foodcraftkly@gmail.com വിലാസത്തിൽ അപേക്ഷ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25. യോഗ്യത 50 ശതമാനം മാർക്കിൽ കുറയാത്ത എ ഐ സി ടി ഇ അംഗീക്യത ഹോട്ടൽ മാനേജ്മെന്റ് ബിരുദം/ത്രിവത്സര ഡിപ്ലോമ കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2558385, 9188133492 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.