- Trending Now:
മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ യൂനാനി മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. അപേക്ഷകർക്ക് 2024 ജനുവരി 12ന് 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ജനുവരി 20ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ പോസ്റ്റൽ വഴിയോ ജില്ലാ പ്രോഗ്രാം മാനേജർ (എൻ.എ.എം) ഓഫീസിൽ എത്തിക്കണം. ഫോൺ: 9778426343
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഫിസിയോതെറാപ്പിസ്റ്റ്, ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ കൂടിക്കാഴ്ച ജനുവരി 19 ന് നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിനടുത്ത് എൻ.എച്ച്.എം ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജനുവരി 19 ന് രാവിലെ ഒമ്പതിന് നേരിട്ട് എൻ.എച്ച്.എം ഓഫീസിൽ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.arogyakerlam.gov.in, 04912504695.
ജില്ലാ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു, രണ്ടു വർഷത്തെ കോഴ്സായ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി എന്നിവ പാസായവരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജനുവരി 29 ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുൻപാകെ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327, 2534524
അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലാബോറട്ടറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജിയിൽ ബിരുദം/മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയുമായി ജനുവരി 19ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരണമെന്ന് അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2554935
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഒരു വർഷത്തെ പരിശീലനത്തിനായി ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസിനെ നിയോഗിക്കുന്നു. ബി.ടെക് (സിവിൽ/കെമിക്കൽ/എൻവിയോൺമെന്റൽ) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 28. സ്‌റ്റൈപ്പൻഡ് 10,000 രൂപ. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ജനുവരി 24 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യുവിൽ പങ്കെടുക്കണമെന്ന് എൻവിയോൺമെന്റൽ എൻജിനീയർ അറിയിച്ചു. മുൻപ് ബോർഡിന്റെ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല. വിശദാംശങ്ങൾ www.kspcb.kerala.gov.in ൽ ലഭിക്കും. ഫോൺ: 9447975714.
വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 17 രാവിലെ 11 മണിക്ക് നടക്കും. നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0496-2461263.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.