Sections

ലാബ് ടെക്നീഷ്യൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഡോക്ടർ, ഗവൺമെന്റ് പ്ലീഡർ, ഡ്രൈവർ, ഗസ്റ്റ് അധ്യാപക, ന്യൂട്രിഷനിസ്റ്റ് തുടങ്ങി വിവിധ തസ്തിതകകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Jan 19, 2024
Reported By Admin
Job Offer

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: കറുകച്ചാൽ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23ന് വൈകിട്ട് അഞ്ചിനകം വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകണം. വിശദവിവരം വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ലഭിക്കും.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റിജിയണൽ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2350216

ഗവൺമെന്റ് പ്ലീഡർ നിയമനം

കോട്ടയം : പാലാ എം.എ.സി.ടി കോടതിയിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുളളവർ നിശ്ചിത യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പേര്, വിലാസം, ജനന തീയതി, വയസ്സ്, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, യോഗ്യത, എൻറോൾമെന്റ് തീയതി, വർഷം, ഫോട്ടോ എന്നിവ ഉൾപ്പെടുത്തി വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31നു വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം

സൈക്യാട്രിക് സോഷ്യൽ വർക്കർ അഭിമുഖം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. ജനുവരി 29 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ആഫീസിലാണ് അഭിമുഖം. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ (ക്ലിനിക്കൽ) ആണ് യോഗ്യത. പ്രായപരിധി 18നും 45നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 11ന് മുൻപായി അഭിമുഖത്തിന് ഹാജരാകണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലിചെയ്ത് കാലാവധി കഴിഞ്ഞവരെ പരിഗണിക്കുന്നതല്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

ഡോക്ടർ നിയമനം

കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന താത്ക്കാലിക ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭിച്ചവരുമായിരിക്കണം. പ്രായം 59 കവിയരുത്. നിശ്ചിതയോഗ്യതയുള്ളവർ അപേക്ഷ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റ സഹിതം ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923-252930.

വാക്ക് ഇൻ ഇന്റർവ്യൂ

അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ വാഹനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറുടെ നിയമനത്തിന് ജനുവരി 23ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളതും 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാർതഥികൾ രാവിലെ 10:30ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഹരിത കർമ്മസേനയുടെ ഭാഗമായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0496-2500101.

അതിഥി അധ്യാപക നിയമനം

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് എജ്യുക്കേഷണൽ ടെക്നോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, എം.എഡ് (എജ്യുക്കേഷണൽ ടെക്നോളജി ഒരു വിഷയമായിരിക്കണം), നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ അഭികാമ്യം. യോഗ്യരായവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 23ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനായി ഹാജരാവേണ്ടതാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0495 2722792

അഭിമുഖം

സാഫിയുടെ ( ഫിഷറീസ് വകുപ്പ് ) തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്മെൻറ്) എം.ബി.എ (മാർക്കറ്റിംഗ്) ടുവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. ഉയർന്ന പ്രായപരിധി : 35 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 30ന് രാവിലെ 10:30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റിഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472

ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് കീഴിലെ കോഴിക്കോട് ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേയ്ക്ക് പോഷൺ അഭിയാൻ പദ്ധതി പ്രകാരം ന്യുട്രിഷൻ ആൻഡ് പാരന്റിംഗ് ക്ലിനിക്ക് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പും സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 29ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുൻപായി ലഭിക്കണമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 9048584600, 9539142811, 7994337755.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.