- Trending Now:
മേപ്പാടി സർക്കാർ പോളിടെക് നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് സ് എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിലേക്ക് ഗസ്റ്റ് നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഡിസംബർ എട്ടിന് രാവിലെ 11 മണിക്ക് മേപ്പാടി താഞ്ഞിലോടുളള പോളിടെക് നിക്ക് പ്രിൻസിപാൾ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മത്സര പരീക്ഷയ്ക്കും, കൂടിക്കാഴ്ചയ്ക്കും ഹാജരാകേണ്ടതാണ്. ഫോൺ : 04936282095, 9400006454.
ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 'ട്രെയിനി സ്റ്റാഫ്' തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക് സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ് വെയർ ആന്റ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ് മെന്റ് സോഫ്റ്റ് വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി ehealthmlp@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745799946.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എൻ.ടി. വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എൽ.പി./ എം.എ.എസ്.എൽ.പി.) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ; 0477 2282367.
ഇടുക്കി സർക്കാർ നഴ്സിങ് കോളേജിലേക്ക് രണ്ട് നഴ്സിങ് ട്യൂട്ടർമാരെ ഒരു വർഷകാലത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്സസ് അല്ലെങ്കിൽ മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയുടെ അസ്സൽ രേഖകളും പകർപ്പുകളും (2 സെറ്റ്) , പ്രവർത്തി പരിചയം ഉണ്ടെങ്കിൽ ആയതിന്റെ അസ്സൽ രേഖകളും ഹാജരാക്കണം. പ്രായപരിധി - 40 വയസ്സ്. ഡിസംബർ 12 ന് രാവിലെ 11 മണിക്ക് നഴ്സിങ് കോളേജ് ഇടുക്കി പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
കോടശ്ശേരി പഞ്ചായത്തിലെ മാരാംകോടുള്ള സാമൂഹ്യ പഠനംമുറി ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാരടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18നും 45 നും ഇടയിൽ പ്രായമുള്ള ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി.ജി യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രസ്തുത സങ്കേതത്തിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രതിമാസ ഹോണറേറിയം 15000 രൂപ. ബയോഡാറ്റ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ എട്ടിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലുള്ള പട്ടികവർഗ വികസന ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0480 2706100.
വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുവാൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. അപേക്ഷകർക്ക് ഡി.എം.എൽ.റ്റി / ബി.എസ്.സി എം.എൽ.റ്റി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2223594.
തിരുവനന്തപുരത്തെ എയ്ഡഡ് സ് കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി -1, കേൾവിക്കുറവ് -1 )സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി, റ്റി.റ്റി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. വയസ്സ് : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സബ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ ഒരു വർഷ കാലയളവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാർ/ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന നിർദ്ദിഷ്ട യോഗ്യതയും, പ്രവൃത്തി പരിചയവും, സമാന ശമ്പള സ് കെയിലും ഉള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/. അവസാന തീയതി ജനുവരി 15.
ഇടുക്കി കഞ്ഞിക്കുഴി സർക്കാർ ഐടിഐയിൽ എസിഡി കം എംപ്ലോയബിലിറ്റി സ്കിൽ വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നു വർഷ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ട്രേഡിൽ എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ് 2 തലത്തിലോ ശേഷമോ ഇംഗ്ലീഷ്, കമ്യൂണിക്കേഷൻ സ് കിൽസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഡിസംബർ 06 ന് രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി സർക്കാർ ഐടിഐ പ്രിൻസിപ്പൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 291938, 9495373365.
കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താത്കാലിക ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനും. പ്രായപരിധി 59 വയസ്സ്. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ(ഫോൺ നമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ നേരിട്ടോ ഡിസംബർ 11 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0492 3252930.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.