- Trending Now:
ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ/എക്കോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ നാല് വർഷം ഡിഗ്രി കോഴ്സ്) അല്ലെങ്കിൽ ഡി സി വി റ്റിയും രണ്ടുവർഷ പ്രവർത്തിപരിചയവും സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലിൽ നിന്നുള്ള സ്ഥിരരജിസ്ട്രേഷൻ. പ്രായപരിധി 20-40. യോഗ്യത, പ്രായം, പ്രവർത്തിപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 14 രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തണം. കൊല്ലം ജില്ലാ ആശുപത്രിയിൽ നവംബർ 13 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും. വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ ഫിസിക്സ് തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും, SET / NET / M.ED / M.Phil / PHD or Equivalent എന്നിവയുമാണ് യോഗ്യത. ശമ്പളസ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ബാർട്ടൺഹിൽ സർക്കാർ എഞ്ചിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യൻ (ട്രേഡ്സ്മാൻ) ന്റെ ഒഴിവ് ഉണ്ട്. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.റ്റി.ഐ / തത്തുല്യ യാഗ്യതയുള്ളവർ നവംബർ 14നു രാവിലെ ഒമ്പതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9074866202.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റർ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകർ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം. തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന. വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും.
താത്പര്യമുള്ളവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള പാലക്കാട് സീനിയർ സൂപ്രണ്ട് ഓഫീസിൽ നവംബർ 21 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. നിലവിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷുറൻസിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കില്ല. ഫോൺ: 9567339292, 9744050392
പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയർസിന്റെ കീഴിലുള്ള ഏഴ് മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സർക്കാർ അംഗീകരിച്ച ബീ.ഫാം/ഡി.ഫാം ഫാർമസി കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയവും അഭിലഷണീയം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവും മുൻഗണനയും ഉണ്ടായിരിക്കും. യോഗ്യരായവർ എസ്.എസ്.എൽ.സി അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകർപ്പും സഹിതം നവംബർ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0491-2537024.
കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം, ബി.എസ്.സി എം.എൽ.ടി/മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ, ഡി.എം.എൽ.ടി എന്നിവയാണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി 40. യോഗ്യരായവർ നവംബർ 21 ന് രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം. നിശ്ചിത യോഗ്യത നേടാത്തവരെയും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെയും പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയങ്ങളിൽ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
കോട്ടയം: വനിത-ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എൻട്രി ഹോമിലേക്ക് കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കുക്കിന് അഞ്ചാം ക്ലാസും സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. സമാന തസ്തികകളിൽ പരിചയമുള്ള സ്ത്രീകൾക്ക് നവംബർ 14നകം hrk@hIfppt.org എന്ന വിലാസത്തിൽ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447750004.
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.
ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർതാൽക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക് നടത്തും. പി ജി, നെറ്റ്, പി എച്ച് ഡി, എം ഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവുക. ഫോൺ: 8547005052.
പട്ടികവർഗ വികസന വകുപ്പിലെ കണ്ണൂർ ഐ ടി ഡി പി ഓഫീസ് പരിധിയിലുള്ള എസ് ടി/ ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള കൂടിക്കാഴ്ച നവംബർ 13 മുതൽ നടക്കും.
ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുള്ളവർക്ക് നവംബർ 13നും തളിപ്പറമ്പ്, കൂത്തുപറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുള്ളവർക്ക് നവംബർ 14നും രാവിലെ 9.30 മുതൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ആറളം ടി ആർ ഡി എം പരിധിയിലുള്ളവർക്ക് 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ഐ ടി ഡി പി ഓഫീസിലുമാണ് കൂടിക്കാഴ്ച. അപേക്ഷകർ ഇന്റർവ്യൂ കാർഡ്, ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2700357.
ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.ലെ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് & അപ്ലയൻസ് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 14ന് രാവിലെ 10ന് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ എത്തണം. ഫോൺ: 8921643404.
ആലപ്പുഴ: ഗവ. ഐടിഐ ചെങ്ങന്നൂർ (വനിത) യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 17ന് രാവിലെ 11ന് അഭിമുഖത്തിനായി കോളജിൽ എത്തണം. ഫോൺ: 6238204654.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂർ, പാലപ്പുറം, തൃശ്ശൂർ ജില്ലയിലെ പുല്ലൂറ്റ് എന്നീ ഗവ. ഐടിഐകളിൽ 2023 -24 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ 14 ന് രാവിലെ 11 ന് തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഗവ. ഐടിഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കണം. ഫോൺ: 0495 2371451, 0487 2448155. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂർ പാലപ്പുറം, തൃശ്ശൂർ ജില്ലയിലെ എങ്കക്കാട് നടത്തറ വരവൂർ ഹെർബർട്ട് നഗർ ഗവ. ഐടിഐ കളിലും അരിത്തമാറ്റിക് കാൽക്കുലേഷൻ കം ഡ്രോയിംഗ് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും ട്രേഡിൽ ഡവ. മൂന്നുവർഷത്തെ അംഗീകൃത എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഒഴികെ). ഇന്റർവ്യൂ 14 ന് രാവിലെ 11 മണിക്ക് തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഗവ. ഐടിഐയിൽ നടക്കും. ഫോൺ: 0495 2371451, 0487 2448155.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.