Sections

ലാബ് ടെക്നീഷ്യൻ, ഫാം അസിസ്റ്റന്റ്, ജൂനിയർ റസിഡന്റ്, ട്രെയിനിംഗ് കോ ഓർഡിനേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, മൾട്ടി പർപ്പസ് വർക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Dec 29, 2023
Reported By Admin
Job Offer

പ്രിൻസിപ്പൽ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000/- രൂപ. യോഗ്യത: ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 23. www.supplycokerala.com, www.cfrdkerala.in

ട്രെയിനിംഗ് കോ- ഓർഡിനേറ്റർ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത: ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുളളവരെയും പരിഗണിക്കും. പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 23. www.supplycokerala.com, www.cfrdkerala.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

സിസ്റ്റം മാനേജർ ഒഴിവ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സിസ്റ്റം മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത : കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ / കമ്പ്യൂട്ടർ ഹാർഡ് വെയേഴ്സ് മെയ്ന്റ്നെൻസിലുള്ള ഡിപ്ലോമ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു മുമ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കും. യോഗ്യത: ഡി.എം.എൽ.ടി അല്ലെങ്കിൽ തത്തുല്യം. പ്രായം 18-45 മധ്യേ. താൽപര്യമുള്ളവർ ജനുവരി മൂന്നിന് രാവിലെ 10.30ന് അസൽ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹാജരാകണം. ഫോൺ: 0477 2237700, 8281238993.

ഫാം അസിസ്റ്റന്റ് നിയമനം

കാസർഗോഡ് ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത : എസ് എസ് എൽ സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം ,2. അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ് പൂർത്തീകരിക്കണം . അല്ലെങ്കിൽ തത്തുല്യം. നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തിൽ പരിഗണിക്കുന്നവർ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ലൈവ് സ്റ്റോക്ക് മാനേജെന്റിൽ ഡിപ്ലോമ, പൗൾട്ടറി പ്രൊഡക്ഷൻ /ഡയറി സയൻസ്/ലബോറട്ടറി ടെക്നിഷ്യൻ എന്നിവയിൽ ഡിപ്ലോമ. പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

വാക്ക് ഇൻ ഇന്റർവ്യൂ

കോന്നി മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ ഒൻപത് മുതൽ 10 വരെ. പ്രായപരിധി - 50 വയസ്. പ്രവർത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവർക്കും മുൻഗണന.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഏലപ്പാറ സർക്കാർ ഐ ടി ഐ യിൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ഇന്ന് ( 29 ) ഇന്റർവ്യു നടക്കുന്നു. റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ് ട്രേഡിൽ എൻ. റ്റി. സി / എൻ. എ. സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായോഗിക പരിജ്ഞാനവുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുൻപാകെ എല്ലാ അസ്സൽ സർട്ടിഫിറ്റുകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04869296929, 9446361734.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 10ന് രാവിലെ 10മണിക്ക് കോളജിൽ ഹാജരാകണം.
ഫോൺ: 0477 2267311, 9846597311.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.