- Trending Now:
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ (അനസ്തേഷ്യ), മെഡിക്കൽ ഓഫീസർ എന്നീ തസ്തികയിലേക്ക് കണ്ണൂർ എൻഎച്ച്എം ഓഫീസിൽ ഡിസംബർ 23ന് നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ: 0497 2709920.
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം-സെക്കന്റ്-എൻ സി എ-എസ് ടി- 786/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സെപ്റ്റംബർ 29ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഡിസംബർ 27ന് പി എസ് സി കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
കോട്ടയം ജില്ലയിൽ പട്ടികജാതി സംവരണത്തിലുള്ള ആയുർവേദ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളിൽ യോഗ്യരായ ബിഎഎംഎസ്, എംഡി ബിരുദധാരികൾ ഡിസംബർ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 19നും 41നും ഇടയിൽ. (ഇളവുകൾ അനുവദനീയം) സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും.
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :- 1. സി എസ് എസ് ഡി ടെക്നീഷ്യൻ: സി എസ് എസ് ഡിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അഭികാമ്യം. 2. എക്കോ ടെക്നീഷ്യൻ: സർക്കാർ അംഗീകൃത ബിസിവിടി / ഡിസിവിടി കോഴ്സ്. എക്കോ കാർഡിയോഗ്രാഫ് ആൻഡ് കാർഡിയാക് ടെക്നോളജിയിൽ ഡിപ്ലോമ. കാത്ത് ലാബിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2365367.
കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സോഷ്യൽ വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / സോഷ്യോളജിയിലുളള അംഗീകൃത സർവകലാശാല ബിരുദം. പ്രസ്തുത മേഖലയിലുളള തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം : 18-40 വയസ്സ്. ശമ്പളം : 21,175/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2370179.
നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.
എയ്ഡഡ് സ്കൂളിൽ പ്രൈമറി സ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. കാഴ്ച പരിമിത വിഭാഗത്തിനാണ് ഒഴിവ്. എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ ബിരുദം, ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
കാലിവസന്ത നിർമ്മാർജ്ജന പദ്ധതി കാര്യാലയത്തിലെ എൻ.പി.ആർ.ഇ മാക്സി എലിസ ലാബോട്ടറിയിൽ ലാബ് ടെക്നീഷ്യൻ നിയമനം. ബി.എസ്.സി എം.എൽ.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയിൽ എലിസ പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിർമ്മാർജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491-2520626.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.