- Trending Now:
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി, ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ മലപ്പുറം, തൃശൂർ ജില്ലകളിൽ ഒഴിവു വരാൻ സാധ്യതയുള്ള പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.ടെക് (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമിക്കുന്നത്. തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾ 30ന് രാവിലെ 11 മണിക്കും മലപ്പുറം ജില്ലയിലെ ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2.30നും മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്ട് മാനേജ്മെന്റ് യൂനിറ്റിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 9995931423
മത്സ്യവകുപ്പിന്റെ 2023-24 വർഷത്തെ തീരോന്നതി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആന്റി ഡ്രഗ് ക്യാംപയിനിൽ, തീരദേശത്ത് ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസിലിംഗ് നടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിൽ ഒരു കൗൺസിലറെ രണ്ടുമാസത്തേക്ക് നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ കഴിഞ്ഞതും മേഖലയിൽ രണ്ടുവർഷത്തെ പ്രവർത്തന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ഉൾപ്പെടെ അപേക്ഷകൾ ജനുവരി 24 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. വിലാസം: മേഖല എക്സിക്യൂട്ടീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, കാന്തി, ജി.ജി.ആർ.എ -14 റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക് പേട്ട പി.ഒ തിരുവനന്തപുരം -695035. ഇമെയിൽ ഐ.ഡി: matsyatvm@gmail.com. ഫോൺ: 0471 2325483.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം 695011, എന്ന വിലാസത്തിൽ ജനുവരി 31 മുമ്പ് ലഭിക്കത്തക്കവിധം നിർദ്ധിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ മാനേജ്മെന്റ് ആൻഡ് സസ്റ്റനൻസ് ഓഫ് ഫെസിലിറ്റീസ് ആൻഡ് സർവീസസ് അറ്റ് സെന്റർ ഫോർ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ- കേരള (CAIK), യിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 23നു രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്/ടെക്നീഷ്യൻ (2 എണ്ണം), പ്രോജക്ട് അസിസ്റ്റന്റ് (1 എണ്ണം), ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് (1 എണ്ണം) എന്നീ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, ഫോൺ: 0471 2480224.
വയനാട് സർക്കാർ മെഡിക്കൽ കോളജ് ഓർത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 70,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ഓർത്തോപീഡിക്സിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള സീനീയർ റസിഡൻസി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 18നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റീഫൻ സെക്യുറയുടെ ഡി എസ് ടി എസ് ഇ ആർ ബി - എസ് യു ആർ ഇ റിസർച്ച് പ്രോജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ ആവശ്യമുണ്ട്. 'Taxonomy and molecular phylogeny of the lichen genus Unsea sensu lato (Parmeliaceae)in Kerala, India' എന്നതാണ് ഗവേഷണ വിഷയം. മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി. ബോട്ടണിയിലോ പ്ലാന്റ് സയൻസിൽ ഉള്ള ഒന്നാം ക്ലാസ് ബിരുദ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ വിശദമായ ബയോഡേറ്റയോടൊപ്പം അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 19. അപേക്ഷകൾ അയക്കേണ്ട വിലാസം: ഡോ. സ്റ്റീഫൻ സെക്യുറ,ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ,മഹാരാജാസ് കോളേജ്, എറണാകുളം, പിൻ :682011. ഇമെയിൽ : stephen@maharajas.ac.in. വിശുദ്ധ വിവരങ്ങൾക്ക് മഹാരാജാസ് കോളേജിന്റെ www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ :9446506999,9048486544
കെ ആർ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ പ്രൊജക്ട് കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-ബിടെക് (സിവിൽ) എൻജിനീയറിങ് ബിരുദവും കുടിവെള്ള മേഖലയിൽ പ്രവർത്തന പരിചയവും. തൃശൂർ ജില്ലയിലുള്ളവർക്ക് ജനുവരി 30 ന് രാവിലെ 11 നും മലപ്പുറം ജില്ലയിലെ ഉദ്യോഗാർഥികൾക്ക് അന്നേദിവസം ഉച്ചയ്ക്ക് 2.30 നും മലപ്പുറം കുന്നുമ്മൽ യു എം കെ ടവറിലുള്ള പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം പങ്കെടുക്കണം. ഫോൺ: 0483 2738566, 9995931423.
തലശ്ശേരി ചൊക്ലി ഗവ. കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി 22നു രാവിലെ 10ന് നേരിട്ട് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188900210.
ലാബ്ടെക്നീഷ്യൻ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ബി.എസ്.സി.എം.എൽ.ടി, ഡി.എം.എൽ.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് ) ഉള്ളവർക്ക് അപേക്ഷിക്കാം .പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസിൽ താഴെ . പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫർ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ 2 വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്നിഷ്യൻ പാസായവർക്ക് അപേക്ഷിക്കാം . പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. ഒരുവർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഡയാലിസിസിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം . നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ബി.എസ്.സി./ ജി.എൻ.എം. പാസായവർക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 35വയസിൽ താഴെ. നിലവിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ഫിസിയോതെറാപ്പിയിൽ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസിൽ താഴെ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർറ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് എത്തണം . തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതൽ വിവരങ്ങൾക്ക് 04862 222630.
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഇവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാൻഷ്യൽ മാനേജ്മെന്റ്/ എച്ച് ആർ മാനേജ്മെന്റ് എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾwww.kfri.res.in ൽ ലഭിക്കും. ഫോൺ: 0487 2690100.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അഫേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. വേതനവും ജോലി സമയവും എച്ച്.എം.സി തീരുമാനത്തിന് വിധേയമായിരിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (കേരള സർക്കാർ), മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (ബി.എസ്.സി.എം.എൽ.ടി)/ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ (ഡി.എം.എൽ.ടി) എന്നിവയാണ് യോഗ്യത. പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവർ ജനുവരി 19 ന് രാവിലെ പത്തിന് യോഗ്യതാ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ ഇന്റർവ്യൂവിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ എലമെന്ററി/ സെക്കൻഡറി വിഭാഗം സ്പെഷ്യൽ എഡ്യുക്കേറ്റർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യു ജനുവരി 19 ന് രാവിലെ പത്തിന് ബി.ആർ.സി പറളി(ജി.യു.പി.എസ് എടത്തറ)യിൽ നടത്തും. എലമെന്ററി വിഭാഗത്തിന് ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷനാണ് യോഗ്യത. സെക്കൻഡറി വിഭാഗത്തിൽ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ/ ജനറൽ ആൻഡ് ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഐ.ആർ.സി.ഐ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും ഒരു പകർപ്പും രണ്ട് ഫോട്ടോയും സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ടെത്തണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505995.
ജില്ലാ വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിൽ ജൻഡർ സ്പെഷ്യലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സോഷ്യൽ വർക്കിലോ സാമൂഹ്യ വിഷയങ്ങളിലോ ബിരുദമുള്ള മൂന്ന് വർഷ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ യോഗ്യതയുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം, നേറ്റിവിറ്റി /സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നൽകണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491-2911098
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ താത്ക്കാലിക നിയമനം. എട്ടാം ക്ലാസിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. പ്രായം 55 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങൾ ഇല്ലാത്തവരായിരിക്കണം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ അപേക്ഷ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ചീക്കോട് പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്ഷൻ ലിസ്റ്റ് തയാറാക്കുന്നതിനുള്ള അഭിമുഖം ജനുവരി 19, 20 തീയതികളിൽ വാവൂർ അങ്കണവാടിയിൽ നടക്കും. സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാൻ കഴിയാത്തവരും ഇന്റർവ്യൂ അറിയിപ്പ് ലഭിക്കാത്തവരും കിഴിശ്ശേരി പോസ്റ്റ് ഓഫീസിനടുത്തുള്ള അരീക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 2757275
നാഷണൽ ആയുഷ് മിഷൻ കേരളം ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2474550.
കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്റർ കോളേജിൽ നടത്തുന്ന ബി എസ് സി(മെഡിക്കൽ റേഡിയോളജിക്കൽ ടെക്കനോളജി) കോഴ്സിലേക്ക് ഫിസിക്സ്, കമ്പ്യുട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ജനുവരി 24ന് രാവിലെ 10ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജാരാകണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.