Sections

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, അധ്യാപക, തെറാപിസ്റ്റ് ഹെൽപ്പർ, ട്രേഡ്സ്മാൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, May 31, 2024
Reported By Admin
Job Offer

ജെ.പി.എച്ച്.എൻ ഒഴിവ്

നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്കൂളിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികയിൽ ഒഴിവ്. യോഗ്യത - എസ്.എസ്.എൽ.സി, ജി.എൻ.എം-എ.എൻ.എം, ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ജൂൺ അഞ്ചിന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 8075441167.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ ഒഴിവ്

നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ, ഉബുണ്ടു സോഫ്റ്റ് വെയറിൽ പരിജ്ഞാനമാണ് കമ്പ്യൂട്ടർ ഇൻസ്ട്രക്ടറുടെ യോഗ്യത. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസിഡ് ലൈബ്രറിയിൽ പ്രവർത്തിപരിചയവുമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ജൂൺ അഞ്ചിന് രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ -8075441167.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ള 18-40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആർ.എസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ -04936 284818.

അധ്യാപക നിയമനം

ആലപ്പുഴ: കഞ്ഞിപ്പാടം എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 1 ന് രാവിലെ 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ്

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. സുവോളജി വിഷയങ്ങൾക്ക് താൽകാലിക ഒഴിവ്. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645544291.

തെറാപിസ്റ്റ് ഹെൽപ്പർ താൽക്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ തെറാപിസ്റ്റ് ഹെൽപ്പർ തസ്തികയിലേക്ക് 550 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:- പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം.പത്താം ക്ലാസ്സ് പാസ്സായിരിക്കണം, ഒരു വർഷം ക്രിയാക്രമങ്ങളിൽ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.

കൈമനം വനിതാ പോളിടെക്നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

അഭിമുഖം ജൂൺ 7ന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ ഏഴിന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ഒഴിവ്-02, യോഗ്യത: റ്റി.എച്ച്.എസ്.എൽ.സി/ ഐ.റ്റി.ഐ/ ഡിപ്ലോമ ഇലക്ട്രിക്കൽ. നിശ്ചിതയോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. 04712360391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.