Sections

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, അറ്റന്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക, മെഡിക്കൽ ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Dec 13, 2023
Reported By Admin
Job Offer

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്/ആർ.ബി.എസ്.കെ നഴ്സ് നിയമനം. യോഗ്യത എസ്.എസ്. എൽ.സി, സർക്കാർ അംഗീകൃത കോളെജുകളിൽ നിന്ന് ജെ.പി.എച്ച്.എൻ കോഴ്സ് പൂർത്തിയായിരിക്കണം. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. പ്രായപരിധി 40. പ്രതിമാസവേതനം 14,000 രൂപ. താത്പര്യമുള്ളവർ ഡിസംബർ 16 ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.arogyakeralam.gov.in, 0491 2504695.

തൃശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ നിയമിക്കുന്നു. യോഗ്യത -പ്ലസ് ടു, എ എൻ എം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പരമാവധി പ്രായപരിധി 50 വയസ്സ്. എല്ലാ രേഖകളുടെയും അസലും പകർപ്പുമായി ഡിസംബർ 22ന് രാവിലെ 10.30 ന് സർക്കാർ വൃദ്ധസദനത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0487 2693734.

പുളിക്കൽ കുടുബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസവേതനത്തിന് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 15ന് രാവിലെ പത്തിന് പ്രസ്തുത കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ അരത്തമെറ്റിക് കം ഡ്രോയിങ് (എസിഡി)/ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി./ എൻ. എ. സി.) യോഗ്യതയും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർ 18 നു രാവിലെ 11നു അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ ടി ഐയിൽ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0468 2258710

ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 ഡിസംബർ 28ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വയസ്സ് 2023 ജനുവരി ഒന്നിന് 18-45. ശമ്പളം പ്രതിദിനം 1100 രൂപ. സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും സൈൻ ലാംഗ്വേജ് ഇന്റെർപ്രെട്ടേഷനിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത.

ഡോക്ടർ നിയമനം

ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം,കുറ്റ്യാടി,മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 15ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 22370494

താത്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി കൗമാരഭൃത്യം, ടിസിഎംസി രജിസ്ട്രേഷൻ. പ്രായം:- 21-42 . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.

വാക്ക് ഇൻ ഇന്റർവ്യൂ 21 ന്

ഒല്ലൂക്കര ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിലവിലുള്ള ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയൻസ് /ഫിഷറീസ് /അഗ്രികൾച്ചർ എൻജിനീയറിങ് ഇവയിൽ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. കൃഷി അനുബന്ധ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 21175 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേൽവിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ചെമ്പുക്കാവ് അഗ്രികൾച്ചർ കോംപ്ലക്സിലെ മൂന്നാം നിലയിലുള്ള ആത്മ ഓഫീസിൽ പ്രൊജക്റ്റ് ഡയറക്ടർ മുമ്പാകെ ഡിസംബർ 21ന് രാവിലെ 10.30 ന് എത്തണം. ഫോൺ: 0487 2332048.

ഡോക്ടർമാരെ നിയമിക്കുന്നു

തൃശ്ശൂർ: ജില്ലയിൽ ആരോഗ്യവകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ താൽക്കാലിക വ്യവസ്ഥയിൽ (അഡ്ഹോക്) നിയമനം നടത്തുന്നു. ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ /ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഡിസംബർ 15 ന് വൈകിട്ട് 5 നകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. തുടർന്ന് ഡിസംബർ 16ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2333242.

വാക്ക് ഇൻ ഇന്റർവ്യൂ

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (മാർക്കറ്റിങ്) തസ്തികയിൽ ഒഴിവുണ്ട്. എം ബി എ (മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാനേജ്മെന്റ്)/ അഗ്രികൾച്ചർ എക്കണോമിക്സ്, അഗ്രികൾച്ചർ, ഹോർട്ടികൽച്ചർ എന്നിവയിൽ ഏതിലെങ്കിലും ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. കാർഷിക വിപണന മേഖല/ ഔഷധ സസ്യങ്ങളുടെ വിൽപന/ മാർക്കറ്റിങ് എന്നിവയിലുള്ള പരിചയവും ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യവും അഭികാമ്യം. പ്രതിമാസ ഫെല്ലോഷിപ്പ് 40000 രൂപ. 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചി വനഗവേഷണ സ്ഥാപനത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2690100.

ഹെൽപ്പർ/ വർക്കർ അഭിമുഖം

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവർക്ക് ഡിസംബർ 15നും വർക്കർ തസ്തികയിലേക്ക് ഡിസംബർ 19, 20, 21 തീയതികളിലും ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 9.30 മുതൽ അഭിമുഖം നടത്തും. അപേക്ഷകർ അസൽ രേഖകളും പകർപ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകർ ചേർപ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2348388.

അതിഥി അധ്യാപക നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അതിഥി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 18ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2750790.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.ഐ ടി ഐയിൽ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവർ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 0497 2835183.

മെഡിക്കൽ ഓഫീസർ നിയമനം

ശ്രീകണ്ഠാപുരം നഗരസഭയിൽ ചേപ്പറമ്പിൽ ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനസ് സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഡിസംബർ 18ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.

ഡാറ്റാ എൻട്രി നിയമനം

ശ്രീകണ്ഠാപുരം നഗരസഭയിൽ ഡാറ്റാ എൻട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസിൽ നടക്കും. കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പിങിൽ വേഗതയുമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.

മെഡിക്കൽ ഓഫീസർ നിയമനം

കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലേക്ക് താത്ക്കാലികമായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കൽപറ്റ ജനറൽ ആശുപത്രിയിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 14. കൂടിക്കാഴ്ച്ച ഡിസംബർ 15 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസിൽ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ഒറിജിനൽ രേഖകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ : 04936 206768

അറ്റന്റർ നിയമനം

പടിഞ്ഞാറത്തറ കൊറ്റിയോട്ടുകുന്ന് ഹെൽത്ത് സെന്ററിൽ അറ്റന്റർ തസ്തികയിൽ താൽക്കാലിക നിയമനം. ഡിസംബർ 27 ന് രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ ഇന്റർവ്യു നടക്കും. കൊറ്റിയോട്ട്കുന്ന് കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, എന്നിവയുടെ അസ്സൽ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയുടെ ഒറിജിനലുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04936 205949.

മാനേജർ നിയമനം

മാന്തവാടി ട്രൈബൽ പ്ലാന്റേഷൻ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദർശിനി ടീ ഫാക്ടറിയിൽ മാനേജർ നിയമനം. ടീ ഫാക്ടറി രംഗത്ത് 25 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിചയം, പ്ലസ് ടുവിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, 65 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം മാനന്തവാടി സബ് കളക്ടർക്ക് അപേക്ഷ നൽകണം. ഫോൺ 9048320273.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.