- Trending Now:
ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. ഫിസിക്സിൽ മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ കോട്ടയം ജില്ലയിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 085/2021) നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഒന്നാം ഘട്ട അഭിമുഖം ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12 മണിക്കും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനെയും അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.
ആലപ്പുഴ : കേരള സംസ്ഥാന സാക്ഷരത മിഷന്റെ നവചേതന പദ്ധതിയുടെ കൈനകരി പഞ്ചായത്ത് തല നടത്തിപ്പിനായി ബിരുദം/ ഹയർ സെക്കൻഡറി/ പത്താംതരം വിദ്യാഭ്യസ യോഗ്യതയുള്ള എസ് സി വിഭാഗത്തിൽപ്പെട്ട ഇന്സ്ട്രക്ടറെ ആറു മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നു. കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജനുവരി 6ന് രാവിലെ 11 നാണ് അഭിമുഖം . പങ്കെടുക്കാൻ താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളും, അധിക യോഗ്യത ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തണം. വിവരങ്ങൾക്ക് : 0477- 2724235, 9496965515
ആലപ്പുഴ:ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (ബാംഗ്ലൂർ) ഡിവിഷന് കീഴിൽ എയർ ക്രാഫ്റ്റ് ടെക്നീഷ്യൻ (എയർ ഫ്രൈയിം, ഇലക്ട്രികൽ) ആയി 4 വർഷ കാലയളവിലേക്ക് ജോലിയിൽ പ്രവേശിക്കാൻ യോഗ്യതയുള്ള വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജനുവരി ആറിന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക് ക്ഷേമ സൈനിക ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 - 2245673.
മലപ്പുറം ഗവ. കോളജിലെ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക വേതനം. ഒഴിവുകളുടെ എണ്ണം - ഒന്ന്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 31 വയസ്. അവസാന തീയതി ജനുവരി 18. വിവരങ്ങൾക്ക് gcmalappuram.ac.in. ഫോൺ: 9496842940.
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴിൽ പത്തനംതിട്ട കോന്നി കൗൺസിൽ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്(സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിൽ കരാറടിസ്ഥാനത്തിൽ ട്രെയിനിങ് കോ-ഓർഡിനേറ്റർ നിയമനം. പ്രതിമാസവേതനം 25,000 രൂപ. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, മോഡേൺ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സർക്കാർ സർവീസിൽനിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ നൽകാമെന്ന് സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അറിയിച്ചു. വിവരങ്ങളും അപേക്ഷാഫോറവും www.supplycokerala.com, www.cfrdkerala.in ൽ ലഭിക്കും. ഫോൺ: 0468 2961144.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും വാക്ക് ഇൻ- ഇന്റർവ്യു നടത്തുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരും, മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി സ്മാർട്ഫോൺ ഉണ്ടായിരിക്കേണ്ടതാണ്. പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടിക്കാഴ്ച സമയത്ത് ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0495 2376364.
കൽപ്പറ്റ നഗരസഭയുടെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിലേക്ക് താലക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറുടെ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി സർട്ടിഫിക്കറ്റ്. ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകൾ സഹിതം ജനുവരി 3ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ എത്തണം. ഫോൺ: 0936 206768.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.