- Trending Now:
കോന്നി ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലബോറട്ടറി (എഫ് ക്യു എം എൽ) ലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയർ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത: മൈക്രോബയോളജിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അവസാന തീയതി മാർച്ച് 30. വിവരങ്ങൾക്ക്: www.supplycokerala.com, www.cfrdkerala.in ഫോൺ -0468 2961144.
ആലപ്പുഴ: കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ വയോമിത്രം പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദവസത്തേക്ക് കോർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു. ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും സഹിതം മാർച്ച് 18-ന് രാവിലെ 11 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ സർജറി, ഒബിജി ആന്റ് നെഫ്രോളജി വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡന്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 19 ന് രാവില 11 ന് മുമ്പായി യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റിനെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 18ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ പി.ജി/ഡിപ്ലോമ പാസാായതിനു ശേഷം നിർബന്ധമായും ഒരു വർഷത്തെ സീനിയർ റസിഡന്റ്ഷിപ്പ് പൂർത്തിയായിരിക്കണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്-ഇൻ-ഇന്റർവ്യൂ മാർച്ച് 20 രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്നു. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എൽ സി, ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/കോർപറേഷൻ അല്ലെങ്കിൽ ടെലിഫോൺ സ്വിച്ച് ബോർഡിന്റെ (പിബിഎക്സ്/പിഎബിഎക്സ്) പ്രവർത്തനത്തിൽ ആറ് മാസത്തെ പരിചയം, പി ആന്റ് ടി വകുപ്പ് നൽകുന്ന പിഎബിഎക്സ് പ്രവർത്തിനങ്ങളിലെ സർട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം. പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.