Sections

ഗസ്റ്റ് അധ്യാപക, ഇൻസ്ട്രക്ടർ, മേട്രൺ, കൗൺസിലർ തസ്തികകളിൽ നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Oct 24, 2023
Reported By Admin
Job Offers

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ചിറ്റൂർ ഗവ:കോളെജിൽ 2023-2024 അദ്ധ്യയന വർഷത്തേക്ക് കോമേഴ്സ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപക തസ്തികയിൽ ഒരു ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് എത്തണമെന്ന് പ്രിസിപ്പാൾ അറിയിച്ചു.ഫോൺ: 8078042347.

ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ /ബി ബി എ /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ 27 നു രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0495 2373976.

മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ നിയമിക്കുന്നു

ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന ചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബിഎഡുമാണ് യോഗ്യത. 2024 മാർച്ച് വരെയാണ് നിയമനം. സ്ഥിരനിയമനത്തിന് അർഹതയുണ്ടാകില്ല. പ്രവൃത്തി സമയം വൈകിട്ട് നാല് മണി മുതൽ രാവിലെ ഒൻപത് മണിവരെ. ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയാണ് പരിഗണിക്കുക. പ്രതിമാസ വേതനം 12000 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, തിരിച്ചറിയിൽ രേഖ, മുൻപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ നവംബർ ഒന്നിന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0495-2370379.

അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ പ്രവർത്തിക്കുന്ന മരുതോങ്കര മോഡൽ റസിഡൻഷ്യൽസ് (ഗേൾസ്) സ്കൂളിൽ സൈക്കോളജി / സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയവുമുള്ളവരെ കൗൺസിലർമാരായി നിയമിക്കുന്നതിന് പട്ടിക ജാതി വിഭാഗത്തിൽപെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ നാല് വൈകീട്ട് അഞ്ച് മണി. ഫോൺ : 0495 2370379 , 2370657.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.