- Trending Now:
ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിൽ വയലിൻ ഗസ്റ്റ് ലക്ചറർ ഒഴിവ്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാണ് അർഹർ. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 17 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനായി കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2527437.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാസമിതി ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമൻസ് സ്റ്റഡീസ് , ജെൻഡർ സ്റ്റഡീസ് , സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവർത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരം പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.
വനിതാ ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരംവർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ/തപാൽ മാർഗ്ഗമോ ശിശു വികസനപദ്ധതി ആഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ., കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് 9446220488, 9447331685.
ഇന്ത്യൻ റെയിൽവേ പാലക്കാട് ഡിവിഷനിലേയ്ക്ക് കാരാർ അടിസ്ഥാനത്തിൽ ഗേറ്റ് മെൻ തസ്തികയുടെ ഒഴിവകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിമുക്ത ഭടന്മാർ ഒക്ടോബർ 16ന് മുമ്പായി 04832734932, 9746763607 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ചാലക്കുടി ഗവ. വനിത ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/ എൻ.എ.സി മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ഒക്ടോബർ 17 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. വനിത ഐടിഐയിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816.
കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയർ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 13 ന് ഉച്ചയ്ക്ക് 2 ന് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ചാവക്കാട് ജി.ആർ.എഫ്.ടി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവർ ഒക്ടോബർ 13 ന് രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർ വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 8089786684, 9656733066, 0487 2501965 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
തൃശ്ശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടർമാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ 13 ന് രാവിലെ 10.30 ന് തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിനായി രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0487 2361216.
മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ താത്ക്കാലികടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 16ന് രാവിലെ 11 ന് മുനിസിപ്പാലിറ്റി ഓഫീസിൽ നടത്തും. ഫോൺ 04935 240253.
വിമുക്തി ലഹരി മോചന കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എംഫിൽ, ആർ സി ഐ രജിസ്ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കൽ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബർ 17 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പും തിരിച്ചറിയൽ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04935 240 390.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.