- Trending Now:
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ട്രേഡിൽ THSLC ജയം/ഇലക്ട്രോണിക്സ് ട്രേഡിൽ National Trade Certificate (NTC) ജയം/ഇലക്ട്രോണിക്സ് ട്രേഡിൽ Kerala Government Certificate in Engineering Examination (KGCE) ജയം/ഇലക്ട്രോണിക്സ് ട്രേഡിൽ Vocational Higher Secondary Certificate Course (VHSE) ജയം (Electronics and Communication Engineering Equivalent) ആണ് യോഗ്യത. പ്രായപരിധി :- 18-45 വയസ്. എഴുത്തുപരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 നു രാവിലെ 10ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഉയർന്ന യോഗ്യത (Diploma/B.Tech/M.Tech) ഉളളവരേയും പരിഗണിക്കും. അപേക്ഷഫോമിന്റെ മാതൃക www.cet.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
2024-25 അധ്യയന വർഷത്തിൽ തലശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റയുടെ മാതൃക https://govtcollegetly.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 28നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188900210.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) ൽ സീനിയർ സൂപ്രണ്ട് (51400-110300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം ജൂലൈ 20നു വൈകിട്ട് അഞ്ചിനു മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
വെയിലൂർ ഗവ. ഹൈസ്കൂളിൽ LPST, HST (Social Science), തസ്തികകളിൽ ഓരോ താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിനും ഈ അധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പാനൽ തയ്യാറാക്കുന്നതിനും ജൂൺ 19 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡെമോൺസ്ട്രേറ്റർ തസ്തികക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐ, കെ ജി സി ഇയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം 10 മണിക്ക് മുമ്പ് കോളേജിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0467-2211400, 9995145988.
കണ്ണൂർ ഗവ.ടി ടി ഐ (മെൻ) ആന്റ് മോഡൽ യു പി സ്കൂളിൽ ഫുൾടൈം ഹിന്ദി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ജൂൺ 19ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പി എസ് സി ലിസ്റ്റിൽ ഉള്ളവരും മുൻപരിചയമുള്ളവരും അനുബന്ധ രേഖകൾ ഹാജരാക്കണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.