Sections

ഗസ്റ്റ് ലക്ചർ, സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്വെയർ അസിസ്റ്റന്റ്, അധ്യാപക, ഡ്രൈവർ കം അറ്റൻഡർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Dec 02, 2023
Reported By Admin
Job Offer

ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ഏതാനും വിഷയത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ഇൻട്രൊഡക്ഷൻ ടു ഐ.ടി. സിസ്റ്റം എന്ന വിഷയത്തിൽ ബിടെക് ഇൻ ഐ.ടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ഡിസംബർ 5 ന് രാവിലെ 11 ന് നടക്കും. ഫണ്ടമെന്റൽസ് ഓഫ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്ന വിഷയത്തിൽ ബി.ടെക് ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ഡിസംബർ 5 ന് രാവിലെ 11 ന് നടക്കും. എഞ്ചിനീയറിങ് മെക്കാനിക്സ് എന്ന വിഷയത്തിൽ ബിടെക്ക് ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 5 ന് വൈകീട്ട് 3 ന് ഇന്റർവ്യൂ നടക്കും. അപ്ലൈഡ് ഫിസിക്സ് എന്ന വിഷയത്തിൽ അപേക്ഷിക്കുന്നവർക്ക് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും, ബി.എഡ്, പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ഇന്റർവ്യൂ ഡിസംബർ 5 വൈകീട്ട് 3 ന് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വെബ്സൈറ്റ് - www.iihtkannur.ac.in ഫോൺ: 0497 2835390.

വാക് ഇൻ ഇന്റർവ്യൂ

സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സിസ്റ്റം അനലിസ്റ്റിന്റെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 5ന് സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ (വിദ്യാഭവൻ, പൂജപ്പുര) വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത. പി.എച്ച്.ബി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭികാമ്യം. ഉദ്യോഗാർഥികൾ രാവിലെ 10ന് യോഗ്യത/പ്രവൃത്തി പരിചയ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ www.scolekerala.org യിൽ ലഭിക്കും.

സോഫ്റ്റ്വെയർ അസിസ്റ്റന്റ്

എൻ.സി.ടി.ഐ.സി.എച്ച് തെയ്യം കല അക്കാദമിയിലേക്ക് സോഫ്റ്റ്വെയർ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ ഡിസംബർ 5നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, www.nctichkerala.org. ഇമെയിൽ: nctichkerala@gmail.com.

പ്രൊജക്റ്റ് എഞ്ചിനീയർ, അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ നിയമനം

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ വിവിധ പ്രവൃത്തികൾക്കായി പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ഭരണവിഭാഗം ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 5 ന് രാവിലെ 11 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.kscc.in വെബ്സൈറ്റ് സന്ദർശിക്കുക.

വാക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവർ കം അറ്റെൻഡന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

പ്രൈമറി അധ്യാപക ഒഴിവ്

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ഗണിത അധ്യാപക ഒഴിവ്

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

കായിക പരിശീലകരുടെ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, സൈക്ലിങ് കായിക പരിശീലകരുടെ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ ഏഴിനു രാവിലെ പത്തിനു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.