- Trending Now:
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും/ഫിറ്റർ ട്രേഡിലുള്ള എൻ.ടി.സി/ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2535562.
തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ എട്ട് രാവിലെ 11ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസ വേതനാടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരിൽ നിന്നും സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ ബന്ധപ്പെട്ട രേഖകളും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2963244, 8547005025.
വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (ഫിസിക്കൽ എഡ്യുക്കേഷൻ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2536125, 2537225.
തിരുവനന്തപുരത്തെ പി.റ്റി.പി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക് UGC നിഷ്കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ (ശംബളം -50000 രൂപ (കൺസോളിഡേറ്റഡ്) ഒഴിവ് - 1, അസിസ്റ്റന്റ് പ്രൊഫസർ (ശംബളം - 35000 രൂപ) (കൺസോളിഡേറ്റഡ്) ഒഴിവ് - 2, തസ്തികയിലേക്ക് നിയമിക്കുന്നതിനായി നവംബർ 7ന് രാവിലെ 10 ന് ഐ.എൽ.ഡി.എം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.
തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റിമെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താൽപര്യമുള്ളവർ നവംബർ 3 ന് (വെള്ളിയാഴ്ച) വൈകീട്ട് 5 നകം എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, ടിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ/ ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. നവംബർ 4 ന് (ശനിയാഴ്ച) രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇന്റർവ്യൂ നടക്കും.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്/അസി.പ്രൊഫസറെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ9 എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം, ഉദ്യോഗാർത്ഥികൾ പി.ജി/ഡിപ്ലോമ പാസായതിനു ശേഷം നിർബന്ധമായും ഒരു വർഷത്തെ സീനിയർ റസിഡന്റ്സ്ഷിപ്പ് പൂർത്തിയായിരിക്കണം.
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിംഗ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മുസ്ലീം ഓപ്പൺ) താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ ഒരു വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ളോമയും പ്രസ്തുത മേഖലയിൽ രണ്ടു വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/എൻഎസി (വെൽഡർ) -യും പ്രസ്തുത മേഖലയിൽ മൂന്ന് വർഷം പ്രവർത്തന പരിചയവും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 4ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ നമ്പർ 8089789828, 0484-2557275.
ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതയുള്ള യുവജനങ്ങൾക്ക് വസ്തു നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ നാലിനകം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ബന്ധപ്പെടണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.