Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, മൾട്ടി പർപ്പസ് വർക്കർ, ട്രേഡ്സ്മാൻ, പാലിയേറ്റീവ് നഴ്സ്, വൈറ്ററിനറി സർജൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Nov 17, 2023
Reported By Admin
Job Offer

ഡോക്ടർ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ സായാഹ്ന ഒ.പി യിലേക്ക് ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ 18 ന് ഉച്ചക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അങ്കണവാടി വർക്കർ/ഹെൽപ്പർ

വാമനപുരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. നവംബർ 21 മുതൽ 30 വരെ പാലോട് ഐ.സി.ഡി.എസ് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

അഭിമുഖം

ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ 28 രാവിലെ 10ന് ആശ്രാമം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യത: ജി എൻ എം അല്ലെങ്കിൽ തത്തുല്യം, പ്രായപരിധി-40 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ - 8075545939.

ഫെസിലിറ്റേറ്ററെ നിയമിക്കും

ജെ എൽ ജി പദ്ധതിയുടെ ഭാഗമായി ഫെസിലിറ്റേറ്ററെ ഒരു വർഷത്തേക്ക് നിയമിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് അപേക്ഷിക്കാം. തീരെനൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളെയും പരിഗണിക്കും. പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്ത് /കോർപ്പറേഷനിൽ ഉള്ളവർക്ക് മുൻഗണന. ടാബ്ലറ്റ് / സ്മാർട്ട്ഫോൺ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കഴിവുള്ളവരായിരിക്കണം. പ്രായപരിധി 35 വയസ്. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നവംബർ 25 നകം ലഭിക്കണം. അപേക്ഷ ഫോമിനും വിവരങ്ങൾക്കും സാഫ്, ശക്തികുളങ്ങര ഓഫീസ,് മത്സ്യഭവൻ ഓഫീസ്, www.safkerala.org. ഫോൺ 8547783211, 9809417275.

വെറ്ററിനറി സർജൻ; വാക്ക് ഇൻ ഇന്റർവ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയിൽ സിഎസ്എസ് - എൽഎച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കും. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്,അടൂർ ) ബ്ലോക്കിലാണ് നിയമനം. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസിൽ നവംബർ 21 ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. ഫോൺ : 0468 2322762. യോഗ്യതകൾ 1. ബിവിഎസ്സി ആന്റ് എഎച്ച്. 2. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.

പാരാ വെറ്ററിനറി സ്റ്റാഫ് ;വാക്ക് ഇൻ ഇന്റർവ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയിൽ സിഎസ്എസ് എൽഎച്ച് ആൻഡ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പാരാ വെറ്ററിനറി സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂർ ), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റൽ, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം നടത്തുന്നത്. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസിൽ നവംബർ 21 ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂ നടക്കും. ഫോൺ: 0468 2322762. യോഗ്യതകൾ 1.കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സറ്റിയിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്ക് , ഫാർമസി ആൻഡ് നഴ്സിംഗ് എന്ന വിഷയത്തിൽ സ്റ്റൈപ്പൻഡോടുകൂടി പരിശീലനം ലഭിച്ചവർ, ഇവരുടെ അഭാവത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് യോഗ്യതയുള്ളവർ അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറി ഫാർമർ എന്റർപ്രണർ, സ്കൂൾ പൗൾട്രി ഫാർമർ എന്ന വിഷയത്തിൽ ദേശീയ നൈപുണ്യ യോഗ്യത നേടിയവർ. 2.എൽ എം വി ലൈസൻസ് .

ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖം

ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ 28 രാവിലെ 10ന് ആശ്രാമം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യത: ജി എൻ എം അല്ലെങ്കിൽ തത്തുല്യം, പ്രായപരിധി-40 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ - 8075545939.

അപേക്ഷ ക്ഷണിച്ചു

ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ട്രേഡിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജനറൽ വിഭാഗത്തിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 21ന് രാവിലെ പത്തിന് നടക്കും. ഫോൺ: 0494 2967887.

പാലിയേറ്റീവ് നഴ്സ് നിയമനം

വരദൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പെയിൻ ആന്റ് പാലിയേറ്റീവ് പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി നഴ്സ്ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എ.എൻ.എം /ജെ.പി.എച്ച്.എൻ, ബി.സി.സി പി.എ.എൻ അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴസിംഗ് ആന്റ് മിഡൈ്വഫറി കോഴ്സ്, ബി.സി.സി.പി.എൻ അംഗീകൃത സ്ഥാപനത്തിൽ നിന്നും പെയിൻ ആന്റ് പാലിയേറ്റീവ് സർട്ടിഫിക്കറ്റ്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.ഉദ്യോഗാർഥികൾ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഫോട്ടോ ബയോഡാറ്റ എന്നിവ സഹിതം നവംബർ 22 ന് രാവിലെ 10 നകം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ഹാജരാകണം.
ഫോൺ: 04936 289166.

ട്രൈബൽ പാരാമെഡിക്സ് ടെയിനി നിയമനം

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത നേഴ്സിംഗ്, ഫാർമസി, മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. മാനന്തവാടി താലൂക്കിൽപ്പെട്ട ഉദ്യോഗാർത്ഥികൾ
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മാനന്തവാടി ട്രൈബൽ ഡെവലപ്പ്പമെന്റ് ഓഫീസിൽ നവംബർ 21 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04935 240210.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വെള്ളമുണ്ട ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്കോണോമിക്സ് വിഷയങ്ങളിൽ ബിരുദം, 2 വർഷത്തെ പ്രവൃത്തി പരിചയവും. ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ നവംബർ 18 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണം. ഫോൺ: 04935 294001, 9995374221.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച നവംബർ 17ന് രാവിലെ 10ന് ഐ.ടി.ഐയിൽ നടക്കും. ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജി/ ഡിഗ്രി ഡിപ്ലോമ യോഗ്യതയുള്ളവർക്കും, ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സി യോഗ്യതയുള്ളവർക്കും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.ഫോൺ 04936 205519.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.