Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ലാബ് ടെക്‌നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Nov 16, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വെള്ളമുണ്ട ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്കോണോമിക്സ് വിഷയങ്ങളിൽ ബിരുദം, 2 വർഷത്തെ പ്രവൃത്തി പരിചയവും. ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ നവംബർ 18 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണം. ഫോൺ: 04935 294001, 9995374221.

സാമൂഹ്യ പഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനം

നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു. പ്ലസ്ടു /ടി.ടി.സി/ഡിഗ്രി/ബി. എഡ് യോഗ്യതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 15,000 രൂപ. പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 20ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

ഭരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്നേഹധാര പദ്ധതിയിൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലും സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.എം.എസ്എസി അല്ലെങ്കിൽ എം.എ സൈക്കോളജിയാണ് സൈക്കോളജിസ്റ്റ് തസ്തികയിലെ യോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദമുള്ളവർക്ക് ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നവംബർ 17 രാവിലെ 10.30ന് ഹാജരാകണമെന്ന് ഭരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി / എൻഐഇഎൽഐറ്റി എ ലെവൽ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി./ എൻ. എ. സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ നവംബർ 20 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ ടി ഐയിൽ ഹാജരാകണം . ഫോൺ : 0468 2258710

ലാബ് ടെക്നീഷ്യൻ ഒഴിവ്

ഇടുക്കി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. നിയമനം പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതു വരെയോ ആയിരിക്കും. ഡിപ്ലോമ എം.എൽ.ടി (ഡി.എം.ഇ)അല്ലെങ്കിൽ ബി.എസ്.സി.എം. എൽ.ടി (കെയുഎച്ച്എസ്) പാസ് സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുളളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തിരിച്ചറിയൽ രേഖ, ഫോട്ടോ സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ ഓഫീസിൽ ഡിസംബർ 5 ന് ഉച്ചക്ക് 12 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862-233076.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ഐ ടി ഐയിൽ പ്ലംബർ ട്രേഡിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ്ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: സിവിൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിവോക്/ബിരുദവും ഒരുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ/ മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ എൻ എ സി/എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 21 ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0474 2712781.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം; അഭിമുഖം 21ന്

തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖം നടത്തും. യോഗ്യത- എം ബി ബി എസ്. പ്രതിമാസ വേതനം 42000 രൂപ. യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ എത്തണം. യാത്രാബത്ത് ലഭിക്കില്ല. ഫോൺ: 0487 2200310.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.