- Trending Now:
അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ(എംപ്ലോയബിലിറ്റി സ്കിൽ ഈഴവ സംവരണം. അപേക്ഷകർ ഇല്ലാത്ത പക്ഷം പൊതു വിഭാഗക്കാരെ പരിഗണിക്കും) തസ്തികയിൽ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും എംപ്ലോയബിലിറ്റി സ്കിൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 ന് രാവിലെ 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04924 296516.
ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 30ന് രാവിലെ 11ന് പുറക്കാട് ഐ.ടി.ഐ പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഫോൺ: 0477 2298118.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അഡോളൻസ് പീരിയഡിലുള്ള വിദ്യാർത്ഥികൾക്ക് സൗഹൃദങ്ങളും പ്രശ്നങ്ങളും യഥാസമയം കണ്ടറിഞ്ഞ് വേണ്ട സഹായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്നതിന് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നവംബർ നാലിന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912 505005.
പാലക്കാട് ഗവ പോളിടെക്നിക് കോളെജിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ ഇൻ വെൽഡിങ്, ട്രേഡ്സ്മാൻ ഇൻ സ്മിത്ത,് ട്രേഡ്സ്മാൻ ഇൻ ടർണിങ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാൻ ഇൻ വെൽഡിങ്, ട്രേഡ്സ്മാൻ ഇൻ സ്മിത്ത,് ട്രേഡ്സ്മാൻ ഇൻ ടർണിങ് തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സി/കെ.ജി.സി.ഇ/എൻ.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കല്ലിങ്ങൽ റോഡിൽ സ്ഥിതിചെയ്യുന്ന കോളെജ് ക്യാമ്പസിൽ മെക്കാനിക്കൽ എച്ച്.ഒ.ഡി മുൻപാകെ ഒക്ടോബർ 31 രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04912 572640.
സെക്യൂരിറ്റി നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ രാത്രികാല സുരക്ഷയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. കുട്ടനാട് താലൂക്ക് പരിധിയിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കാണ് അവസരം. ഉയർന്ന പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുളിങ്കുന്ന് പിൻ- 688504 എന്ന വിലാസത്തിൽ നവംബർ 7നകം അപേക്ഷ നൽകണം. ഫോൺ: 0477-2707742.
വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി, പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 13. അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഒരു പ്രൊബേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഹോണറേറിയം വ്യവസ്ഥയിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യൽ വർക്കിലുളള മാസ്റ്റർ ബിരുദം (എം എസ് ഡബ്ല്യു). പ്രൊബേഷൻ അനുബന്ധ മേഖലകളിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. വിലാസം: ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, നാലാം നില , പത്തനംതിട്ട, ഫോൺ : 9446177662, 8594057873,8281999038.
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം നവംബർ രണ്ടിന് രാവിലെ പത്തുമണിക്ക് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽവച്ച് നടക്കും.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ഡി.സി.എഫ്.എ കോഴ്സിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ, അധ്യാപന പരിചയം അഭികാമ്യം. അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ നവംബർ മൂന്നിനു മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs.@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോൺ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.