Sections

ഇസിജി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഹെൽപ്പർ, ഇൻസ്ട്രക്ടർ, ടെക്നിക്കൽ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Dec 15, 2023
Reported By Admin
Job Offer

ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ പുല്ലൂറ്റ് ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (കാർപെന്റർ) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം ഡിസംബർ 18 (തിങ്കളാഴ്ച) രാവിലെ 11 ന് കോഴിക്കോട് സിവിൽ സ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും. ഗവ. അംഗീകൃത മൂന്ന് വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825 രൂപ. താൽപര്യള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0495 2371451.

വാക് ഇൻ ഇന്റർവ്യൂ

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഡി എസ് ടി - സെർബ് ഷുവർ പ്രോജക്റ്റിന്റെ ഭാഗമായി ഒരു ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത എം എസ് സി ബോട്ടണി/ പ്ലാന്റ് സയൻസ്. മോളിക്യൂലർ ബയോളജി ഇൻഫോർമാറ്റിക് അനലൈസിസ് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 35 വയസ്സിന് താഴെ. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 ന് രാവിലെ 10 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൽക്ക് www.nsgscollege.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0466 2212223.

ടെക്നിക്കൽ ഓഫീസർ നിയമനം

കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ജനുവരി 15നകം ലഭിക്കണം.

ഫാർമസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫാർമസിയിൽ ഡിപ്ലോമയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2460372.

ജോലി ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് 3 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ28 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായം 01.01.2023 ന് 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം ഒരു ദിവസം 1100 രൂപ. വിദ്യാഭ്യാസ യോഗ്യത സോഷ്യൽ വർക്കിലുളള ഡിഗ്രി/സോഷ്യോളജി/സൈക്കോളജിയും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരമുളള സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷനും.

ജൂനിയർ റസിഡൻറ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്. വേതനം 45,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 20 (ബുധൻ ) ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും. :04842754000.

ഇ സി ജി ടെക്നിഷ്യൻ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ സി ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി (ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നീഷ്യൻ)/ഡിസിവിടി (2 വർഷ കോഴ്സ്)/ബിസിവിടി (4 വർഷ കോഴ്സ്). പ്രായപരിധി 18 -36. ആറുമാസ കാലയളവിലേക്ക് (170 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ വയസ്സ്. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ 20(ബുധൻ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 9.30 മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

ഹെൽപ്പർ തസ്തികയിൽ ഒഴിവ്

സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ് ഐ യു സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട് . എസ്.എസ്.എൽ.സി., പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിന്റിംഗ് ടെക്നോളജിയിൽ വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്മെന്റിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 41 വയസ്. ഉദ്യോഗാർത്ഥികൾ ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.