- Trending Now:
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 23 രാവിലെ 10നാണ് അഭിമുഖം. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ പ്ലസ്ടുവും സെയിൽസ് ഓഫീസർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609
തൃശ്ശൂർ: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കേന്ദ്രവിഷ്കൃത പദ്ധതി പ്രകാരമുള്ള ഡാറ്റാ എൻട്രി തസ്തികയിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള 18 നും 41 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആന്റ് വെബ് ബെയ്സ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ് എന്നിവയിൽ 3 വർഷത്തിൽ കുറയാത്ത പരിചയവും അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 28 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2331016.
കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് അല്ലാത്തവർക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-46. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എൽ എിവ തെളിയിക്കു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബർ 22) മുതൽ ജനുവരി 10 വരെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും. ഫോ 0474 2585024.
കോട്ടയം ജില്ലയിൽ പട്ടികജാതി സംവരണത്തിലുള്ള ആയുർവേദ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളിലേക്ക് നിയമനം നടത്തും. ബി എ എം എസ്, എം ഡി ബിരുദധാരികൾ ഡിസംബർ 30നകം ബന്ധപ്പെട്ട് പ്രൊഫഷണൽ -എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി : 19-41 (ഇളവുകൾ അനുവദനീയം) സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും . ഫോ: 0484 2312944.
കാലിവസന്ത നിർമ്മാർജ്ജന പദ്ധതി കാര്യാലയത്തിലെ എൻ.പി.ആർ.ഇ മാക്സി എലിസ ലാബോട്ടറിയിൽ ലാബ് ടെക്നീഷ്യൻ നിയമനം. ബി.എസ്.സി എം.എൽ.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയിൽ എലിസ പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിർമ്മാർജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491-2520626.
ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എൽ.ടി, ബി.എസ്.സി എം.എൽ.ടി, കോഴ്സ് സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖം ഡിസംബർ 28ന് രാവിലെ പത്തുമണിക്ക് ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 9446250324.
മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലേക്ക് വെറ്ററിനറി സർജ്ജന്റെ വാക്ക് ഇൻ ഇന്റർവ്യു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുധദാരികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ളക്സിലുളള ചീഫ് വെറ്ററിനറി ഓഫീസിൽ ഡിസംബർ 22 ന് രാവിലെ 11 മുതൽ 01.15 വരെ നടത്തുന്ന ഇന്റർവ്യുവിൽ ഹാജരാകുന്ന ഉദ്യോഗാർഥികൾ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് നിയമനം നൽകും. താൽപര്യമുളളവർ ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം ഡിസംബർ 22 ന് രാവിലെ 11 ന് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0468 2270908.
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി - 1, കേൾവിക്കുറവ് - 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സർവയർ ട്രേഡിൽ ഒ.സി വിഭാഗത്തിനായും മെക്കാനിക് ഡീസൽ ട്രേഡിൽ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 26ന് നടത്തും. താല്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ഡിസംബർ 29ന് രാവിലെ 10.30ന് മുമ്പ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ(ആരോഗ്യം) ഹാജരാകണം. ഫോൺ: 0497 2700194.
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ: 402/2020) തസ്തികയുടെ അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസിൽ ഡിസംബർ 27, 28, 29 തീയതികളിലും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഡിസംബർ 28 നും നടത്തും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ/എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസലും അസൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും പി.എസ്.സി ഓഫീസിൽ നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505398.
പാലക്കാട് കാലിവസന്ത നിർമാർജ്ജന പദ്ധതി കാര്യാലയത്തിൽ എൻ.പി.ആർ.ഇ മാക്സി എലിസ ലബോറട്ടറിയിലെ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനത്തിന് ജനുവരി നാലിന് രാവിലെ 11 ന് ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടക്കും. ആറ് മാസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ഉദ്യോഗാർഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധരേഖകളും സഹിതം എത്തണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. 39,500 രൂപയാണ് വേതനം. ഫോൺ: 0491 2520626.
മാനന്തവാടി നഗരസഭയുടെ കീഴിൽ പിലാക്കാവിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ, പയ്യമ്പള്ളിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ എന്നിവിടങ്ങളിൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യു ഡിസംബർ 23 ന് രാവിലെ 11 ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും.
മീനങ്ങാടി ഗവ.പോളി ടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ 2023-24 അധ്യയന വർഷത്തിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ തസിതികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഡിസംബർ 22 ന് രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപനത്തിൽ എത്തണം. ഫോൺ: 04936 247 420.
സർവ്വെയും ഭൂരേഖയും വകുപ്പിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക കോൺട്രാക്ട് സർവ്വെയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ 28 ന് രാവിലെ 10 മുതൽ കളക്ട്രേറ്റിലെ സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് കത്തുകൾ ലഭ്യമായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫാൺ നമ്പർ: 04936 202251.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.