- Trending Now:
കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയർമാൻ ഇൻസ്ട്രക്ടർക്ക് എൻ.റ്റി.സി. അല്ലെങ്കിൽ എൻ.എ.സി. യും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കിലിലോ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കിലിലോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ടർണർ അല്ലെങ്കിൽ ടി.ഡി.എം ട്രേഡിൽ എൻ.റ്റി.സി. അല്ലെങ്കിൽ എൻ.എ.സി.യും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് നവംബർ 15 രാവിലെ 10 ന് ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.. കൂടുതൽ വിവരങ്ങൾക്ക് 04868 272216.
തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ച്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച 21 ന് രാവിലെ 10.30 ന് നടക്കും. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് കുറഞ്ഞ യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10നകം കൂടിക്കാഴ്ച്ചക്കായി പോളിടെക്നിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് :0467-2211400, 9995145988
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ ടൂൾ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ ഒരു വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പ്രസ്തുത മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടൂൾ ആന്റ് ഡൈ മേക്കിംഗിൽ എ9ടിസി/എ9എസിയും പ്രസ്തുത മേഖലയിൽ മൂന്ന് വർഷം പ്രവർത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 18 ന് രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ നമ്പർ- 8089789828, 0484-2557275.
നാഷണൽ ആയുഷ് മിഷൻ ഡിസ്പെൻസറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എൻ.എം പാസ്സായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നവംബർ 21 വരെ അപേക്ഷ സ്വീകരിക്കും. നവംബർ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.
ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/ വോട്ടർ ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം നവംബർ 16ന് വൈകീട്ട് 5 നകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. തുടർന്ന് നവംബർ 18ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തുന്ന അഭിമുഖത്തിൽ ഉദ്യോഗാർഥികൾ പങ്കെടുക്കണം. ഫോൺ: 0487 2333242.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സൈക്കോളജിസ്റ്റ് (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) എന്ന തസ്തികയിൽ നിയമനം. 29,535 രൂപയാണ് ശമ്പളം. സെക്കോളജി/ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 25 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ കോംപ്ലക്സ്, റോബിൻസൺ റോഡ്, പാലക്കാട്-678001 എന്ന മേൽ വിലാസത്തിൽ അപേക്ഷിക്കണം. കവറിന്റെ പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകർക്ക് 2023 ആഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2531098, 8281899468.
ജില്ലാ സാക്ഷരതാ മിഷൻ ബ്രെയിലി സാക്ഷരത പദ്ധതിയുടെ ഭാഗമായി ബ്ലോക്കടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.അപേക്ഷകർ പത്താംതരം പാസായ കാഴ്ചപരിമിതിയുള്ള ബ്രെയ്ലി ലിപി കൈകാര്യം ചെയുന്നവരായിരിക്കണം. താത്പര്യമുള്ളവർ നവംബർ 17 ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നവംബർ 25നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ 0484-2386000 എന്ന നമ്പറിൽ ലഭിക്കും.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൻമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ്.എസ്.എൽ.സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം) 40നും 60നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ നവംബർ 21നു രാവിലെ പത്തിനു കോളജിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ ജൂനിയർ റെസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ച്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിങിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് കുറഞ്ഞ യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത, പരിചയ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 21ന് രാവിലെ പത്തിന് പോളിടെക്നിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0467 2211400, 9995145988.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.