Sections

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഇസിജി ടെക്നീഷ്യൻ, ഗസ്റ്റ് ഇൻസ്ട്രക്ടർ, കൗൺസിലർ, സെക്യൂരിറ്റ് ഗാർഡ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Dec 12, 2023
Reported By Admin
Job Offer

ഇ.സി.ജി ടെക്നീഷ്യൻ നിയമനം: അപേക്ഷ 15 വരെ

ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത വി.എച്ച്.എസ്.ഇ ഇൻ ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക് ടെക്നീഷ്യൻ കോഴ്സ്/ ഡിപ്ലോമ ഇൻ കാർഡിയോ വാസ്ക്കുലർ ടെക്നീഷ്യൻ(ഡി.സി.വി.ടി). പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യത രേഖകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഡിസംബർ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04922 224322.

സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ, ബിരുദം നേടിയിട്ടില്ലാത്ത വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. പ്രായം: ജനുവരി ഒന്നിന് 18 നും 50നും മധ്യേ. ശമ്പളം: 21,175 രൂപ. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 18 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ അറിയിച്ചു.

കൗൺസിലർ; വാക്ക് ഇൻ ഇന്റർവ്യൂ 14 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രൊഫഷണൽ കൗൺസിലർമാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക് / സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോൺ നമ്പർ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കായ അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഡിസംബർ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2360381.

കരാർ നിയമനം

കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആർ എം ഒ (അലോപ്പതി), ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
എം ബി ബി എസ് ആണ് ആർ എം ഒവിന്റെ യോഗ്യത. ഡിപ്ലോമ (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) യോഗ്യതയുള്ളവർക്ക് മുൻഗണന. ജൂനിയർ കൺസൾട്ടന്റിന് എം ബി ബി എസ്, എം ഡി/ എം എസ് (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) ആണ് യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. വനിതകൾക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
എം ബി ബി എസ്, എം ഡി(പീഡിയാട്രിക്സ്) ആണ് പീഡിയാട്രീഷ്യന്റെ യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. എല്ലാ തസ്തികകൾക്കും ടി സി എം സി രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ളർ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം ഡിസംബർ 19ന് രാവിലെ 11 മണിക്ക് ആർ എം ഒ (അലോപ്പതി), 20ന് രാവിലെ 11 മണിക്ക് ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ പരിയാരം ഗവ.ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2800167.

ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

മാതാപിതാക്കളുടേയും മുതിർന്ന പൗരൻമാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പിൽ വരുത്തുന്നതിനായി കോഴിക്കോട് ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷണൽ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം, അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എംഎസ് ഡബ്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. യോഗ്യതയുള്ളവർ ഡിസംബർ 19 ന് പത്ത് മണിക്ക് സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി 179 ദിവസത്തേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു/ കമ്പ്യൂട്ടർ പരിജ്ഞാനവും ഡാറ്റ എൻട്രി/ എംഎസ് ഓഫീസ് പാസായവരും ആയിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം. യോഗ്യതയുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് ഗവ ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ അരിത്തമാറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ ( എ സി ഡി) എംപ്ലോബിലിറ്റി സ്കിൽ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നും ബിവോക് എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും. അസ്സൽ രേഖകൾ സഹിതം നാളെ (ഡിസംബർ 15) രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0474 2712781.

താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ്. ഡിസംബർ 14 രാവിലെ 10 30 ന് കോളജിൽ അഭിമുഖം നടത്തും. ഫോൺ 0476 2623597, 8547005083, 9447488348.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച്ച 14 ന്

നെന്മാറ ഗവ ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. യോഗ്യത എം.ബി.എ/ബി.ബി.എ/ഏതെങ്കിലും എൻജിനീയറിങ് ബിരുദം/ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ഡിപ്ലോമ. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 14 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04923241010.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.