Sections

ഡാറ്റ എൻട്രി ഓപ്പറേറ്റർ, അങ്കണവാടി ഹെൽപ്പർ, ഫാം ലേബറർ, ഡോക്ടർ, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Jan 23, 2024
Reported By Admin
Job Offer

അങ്കണവാടി ഹെൽപ്പർ തലസ്ഥിതിയിലേക്ക് അഭിമുഖം

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള ചെട്ടികുളങ്ങര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തലസ്ഥിതിയിലേക്ക് നിയമനത്തിനുള്ള അഭിമുഖം ജനുവരി 25 രാവിലെ 10 മണിക്ക് ചെട്ടികുളങ്ങര പഞ്ചായത്തിൽ നടക്കും. വിവരങ്ങൾക്ക്: 0471 2342046.

തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയറാകാം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി അക്രഡിറ്റഡ് ഓവർസിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35 വയസ്സ്. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജനുവരി 25 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക: 0477 2280525

താത്ക്കാലികനിയമനം

കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനവരി 27ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുമ്പാകെ എഴുത്തുപരീക്ഷ/ ഇന്റർവ്യൂവിന് ഹാജാരാകണം. വിവരങ്ങൾക്ക്: www.ceknpy.ac.in ഫോൺ: 0476-2666160, 2665935.

ഫാം ലേബറർ നിയമനം

ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാമിൽ ഫാം ലേബറർ തസ്തികയിൽ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കും യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും മുൻഗണന. വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം വെള്ള പേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജർ, ഗവൺമെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാർ, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. ഫോൺ 8078791606, 8281925448, 9447462111.

ഡോക്ടർ വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 27ന്

ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നതിനായി ജനുവരി 27ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അഭിമുഖത്തിന് ഹാജരാകേണ്ടതില്ല. നേരത്തെ അപേക്ഷ നൽകിയവരും അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0467 2203118

ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

മുളിയാർ സി.എച്ച്.സിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത ഡയാലിസിസ് ടെക്നീഷ്യൻ ബിരുദം / ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം ജനുവരി 29ന് രാവിലെ 11ന് മുളിയാർ സി.എച്ച്.സിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് എത്തണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് മുഖേന ആഴ്ചയിൽ മൂന്ന് ദിവസത്തേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ / റിസപ്ഷനിസ്റ്റ് തസ്തികയിൽ ഒഴിവ്. ഉദ്യോഗാർത്ഥികൾ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഡിപ്ലോമ അല്ലെങ്കിൽ ബി.സി.എ യോഗ്യതയുള്ളവർ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 29ന് തിങ്കളാഴ്ച്ച രാവിലെ പത്തിന് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ 0467 2230301.

ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിൽ ഒഴിവ്

കാസർകോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷൻ ഫോറത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0467 2209466.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.