- Trending Now:
ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റിൽ 2023-24 വാർഷിക പദ്ധതി തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി പ്രമോട്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസായിരിക്കണം. 18-45 ആണ് പ്രായപരിധി. കൃഷിപ്പണി, കഠിനാധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 8000 രൂപ. അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 29 ന് വൈകിട്ട് അഞ്ചിനകം ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നൽകണം. അപേക്ഷകരുടെ പട്ടിക നവംബർ 30 ന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രസിദ്ധീകരിക്കും. ഡിസംബർ ആറിന് രാവിലെ പത്തിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ രേഖകളുടെ അസലുമായി പരിശോധനക്ക് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0491-2505137
കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള അഭിമുഖം നവംബർ 28ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0483 2750790.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്' (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു പ്രോജക്റ്റ് ഫെല്ലോ/ സപ്പോർട്ടിംഗ് സ്റ്റാഫ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എൻവയോൺമെന്റൽ സയൻസ്/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയിൽ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത. ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീൽഡ് ബോട്ടണിയിൽ പരിചയം, കമ്പ്യൂട്ടർ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. ഉയർന്ന പ്രായപരിധി 36 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 4 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2690100.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം പതിനെട്ടിനും 41 വയസിനും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ്കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പതിനെട്ടിനും 41 വയസിനുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 21നകം രജിസ്റ്റർ ചെയ്യണം.
കോട്ടയം: പമ്പാടി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ( കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്ന സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിൽ ഹാജരാകണം. ഫോൺ: 0481 256153, 0481 2507763
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ് അല്ലെങ്കിൽ ഡി.എൻ.ബി., മൂന്ന് വർഷത്തെ അധ്യാപനം പരിചയം, ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത - ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ചിത്തിരപുരം സർക്കാർ ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ തസ്തികയിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എം ബി എ അല്ലെങ്കിൽ ബി ബി എയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി / സോഷ്യൽ വെൽഫെയർ/ എക്കണോമിക്സിൽ ഗ്രാജുവേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഡി.ജി.റ്റി യിൽ നിന്നുള്ള പരിശീലനവും അല്ലെങ്കിൽ ഡിപ്ലോമ/ബിരുദവും, 2 വർഷത്തെ പ്രവൃത്തി പരിചയവും കൂടാതെ 12 അല്ലെങ്കിൽ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം എന്നതാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഡിസംബർ 1ന് (വെള്ളിയാഴ്ചാ) രാവിലെ 10.30 മണിക്ക് ചിത്തിരപുരം ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റും, അവയുടെ പകർപ്പുകളും സഹിതം ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04865296299 , 9496060119.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി - ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് 1, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20നു വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2720977.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള 'ദീപ്തി ' ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് മലപ്പുറം ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ബ്രെയിൽ സാക്ഷരതാ ക്ലാസുകളിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയവും ബ്രെയ്ലിയിൽ പ്രാവിണ്യമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം 4000 രൂപ ഹോണററിയം നിരക്കിൽ നാല് മാസത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 25ന് രാവിലെ 11ന് മലപ്പുറം ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734670.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.