Sections

ഡയറി പ്രൊമോട്ടർ, ക്യാറ്റിൽ കെയർ വർക്കർ, ഓഫീസ് അസിസ്റ്റന്റ്, പാലിയേറ്റീവ് നഴ്സ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jun 12, 2024
Reported By Admin
Job Offers

ഓഫീസ് അറ്റൻഡന്റ് അഭിമുഖം

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിൽ ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ജൂൺ 22 രാവിലെ 10.30ന് വികാസ് ഭവൻ കോംപ്ലക്സിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിലാണ് അഭിമുഖം നടക്കുന്നത്. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയാറാക്കിയ ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം അന്നേദിവസം ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2303077.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. ജൂൺ 18 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ജനറൽ മെഡിസിൻ, എമേർജൻസി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആന്റ് തൊറാസിക് സർജറി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, ഫോറൻസിക് മെഡിസിൻ, ഫാർമക്കോളജി വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റിന്റെ ഒഴിവുള്ളത്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷനുശേഷം അതത് വിഭാഗത്തിൽ പി ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയർ റസിഡന്റ് തസ്തികയിലെ യോഗ്യത. ജൂനിയർ റസിഡന്റ് തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുണ്ട്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷൻ നേടിയവർക്കാണ് ജൂനിയർ റസിഡന്റ് തസ്തികയിലെ ഇന്റർവ്യൂവിന് പങ്കെടുക്കാൻ അവസരം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. നിയമനം കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായിരിക്കും. gmckannur.edu.in ൽ വിശദാംശങ്ങൾ ലഭിക്കും. ഫോൺ: 0497 2808111.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ (ഓപ്പൺ വിഭാഗം) ജൂൺ 15ന് രാവിലെ 10.30ന് യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2318650.

സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

ജില്ലാ ആശുപത്രിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റിന് എം ഡി/ ഡി എൻ ബി/ ഡി പി എം ആണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 19ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം ഫിൽ, ആർ സി ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 19ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2734343.

വാക് ഇൻ ഇന്റർവ്യൂ

ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ആന്റ് പ്ലംബർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ് എസ് എൽ സി/ തത്തുല്യം, ഇലക്ട്രീഷ്യൻ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, വയർമാൻ സർട്ടിഫിക്കറ്റ് കോഴ്സ്/ഇലക്ട്രിസിറ്റി ബോർഡിൽ നിന്നുള്ള ലൈസൻസ്, പ്ലംബർ ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വെക്കേഷണൽ ട്രെയിനിങ് സെന്റർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 14ന് ഉച്ചക്ക് രണ്ട് മണിക്ക് യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ജെ പി എ എൻ കോഴ്സും മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് കോഴ്സ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് കോഴ്സ് പാസായിരിക്കണം. ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി നഴ്സിങ് കോഴ്സും ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 18ന് രാവിലെ 11.30ന് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, പ്രവൃത്തി പരിചയം ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0490 2330522.

ഓഫീസ് അറ്റന്റൻസ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിൻ കീഴിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് - ഇൻ - ഇൻറർവ്യൂ 22.05.2024 ശനിയാഴ്ച രാവിലെ 10.30 മുതൽ വികാസ് ഭവൻ കോംപ്ലക്സിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. പ്രായ പരിധി 40 വയസ്സ്. താല്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയ ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, 0471-2303077 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

വാക് ഇൻ ഇന്റർവ്യൂ 25ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽ വൈപ്പിൻ, അങ്കമാലി എന്നീ ബ്ലോക്കുകളിലേക്കും കൊച്ചി കോർപ്പറേഷനിലേക്കും നിലവിലുള്ള ഒഴിവുകളിലേക്കും ജൂൺ, ജൂലൈ മാസങ്ങളിൽ ഒഴിവ് പ്രതീക്ഷിക്കുന്ന മൂവാറ്റുപുഴ, മുളന്തുരുത്തി, പറവൂർ, വാഴക്കുളം, കോതമംഗലം, കൂവപ്പടി, ആലങ്ങാട്,പാമ്പാക്കുട, പാറക്കടവ്,വടവുകോട്, ഇടപ്പള്ളി, പള്ളുരുത്തി എന്നീ ബ്ലോക്കുകളിലേക്കും രാത്രി സമയങ്ങളിൽ വെറ്ററിനറി ഡോക്ടർ ആയി ജോലി ചെയ്യാൻ താല്പര്യമുള്ള തൊഴിൽ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് ജൂൺ 13 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മൃഗ ചികിത്സകൾക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത ഉള്ളവരേയും മൃഗങ്ങളെ പരിപാലനം ചെയ്ത് പരിചയം ഉള്ളവരെയും ഡ്രൈവർ അറ്റൻഡൻഡ് തസ്തികയിലേക്ക് 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 14 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പൂർണമായും താത്കാലികമായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തീകരിക്കാൻ എടുക്കുന്ന കാലയളവിലേക്ക് പരമാവധി 89 ദിവസത്തേക്ക് കർഷകർക്ക് ആവശ്യമായ മൃഗ ചികിത്സാ സേവനങ്ങൾ വാഹനത്തിൽ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി ഒരു വെറ്ററിനറി ഡോക്ടർ ,ഒരു ഡ്രൈവർ കം അറ്റന്റന്റ്, ഒരു റേഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.

ഡയറി പ്രൊമോട്ടർ, വുമൺ ക്യാറ്റിൽ കെയർ വർക്കർ നിയമനം; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡയറി പ്രൊമോട്ടർ, വുമൺ ക്യാറ്റിൽ കെയർ വർക്കർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റിൽ ഒരു ഡയറി പ്രൊമോട്ടർ, ഒരു വുമൺ ക്യാറ്റിൽ കെയർ വർക്കർ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകൾക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. ഡയറി പ്രൊമോട്ടർ:- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത - എസ്എസ്എൽസി(ചുരുങ്ങിയത്), കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടർമാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതുമാണ്. വുമൺ ക്യാറ്റിൽ കെയർ വർക്കർ:- വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത - എസ്എസ്എൽസി (ചുരുങ്ങിയത്), കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം, വുമൺ ക്യാറ്റിൽ കെയർ വർക്കർരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ 2024-25 സാമ്പത്തിക വർഷത്തിൽ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നൽകും. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജൂൺ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസർ മുമ്പാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ ബന്ധപ്പെടാം.

ക്ഷീരവികസന വകുപ്പിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പേർട്ട്

ക്ഷീരവികസന വകുപ്പിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പേർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ജൂൺ 19ന് രാവിലെ 11ന് അഭിമുഖം നടത്തും. ഒരു ഒഴിവാണുള്ളത്. ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിലേക്കാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്:04712440853.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.