- Trending Now:
ജില്ലയിലെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ സ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസലിങ് നൽകുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യു (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്ക്)ന് മുൻഗണന. ഇവരുടെ അഭാവത്തിൽ എം എ/ എം എസ് സി സൈക്കോളജിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും. ജനുവരി 22ന് രാവിലെ 11 മണിക്ക് കണ്ണൂർ അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യരായവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 8281999015
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ കൊണ്ടുവരണം.
സി ഡിറ്റിൽ അക്കാദമിക് / പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ ഒരു പാനൽ രൂപീകരിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കണം. ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 31
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജനുവരി 23 രാവിലെ 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൂണേരിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ ടി ഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിലേക്ക് ട്രെയിനിംഗ് കം എംപ്ലായ്മെന്റ്/അഡീഷണൽ അപ്രന്റീസ്ഷിപ്പ് സ്കീം വഴി അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യു ജനുവരി 25ന് രാവിലെ 11 മണിക്ക് നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഐ ടി ഐയിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ പാസ്സ് ആയ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ : 9061514773, 0496 2551301
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ എത്തണം.
കോട്ടയം: ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒഴിവിൽ ആറുമാസത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് സമാനമായതോ ഉയർന്ന തസ്തികയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ച കോൺഫിഷൻഷ്യൽ അസിസ്റ്റന്റുമാരിൽ നിന്നും നിയമിക്കും. 62 വയസാണ് ഉയർന്ന പ്രായപരിധി. അപേക്ഷകൾ ജനുവരി 17ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി കോട്ടയം ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഫാർമസിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക, ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യരായവർ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ സഹിതം ജനുവരി 16ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. പ്രായപരിധി 40 വയസ്.
നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.
ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. എ.എൻ.എം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 25ന് രാവിലെ 10.30ന് ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2459309, 8129345346.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ മാനേജർ, കൗൺസിലർ തസ്തികയിലേക്ക് ജനുവരി 25ന് രാവിലെ 10 ന് തണൽ മാതൃസദനത്തിൽ അഭിമുഖം നടത്തും. താല്പര്യമുള്ള സ്ത്രീകൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തണം. ഫോൺ: 9446220616.
ഷൊർണൂർ ഐ.പി.ടി ആൻഡ് ജി.പി.ടി.സിയിൽ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് പ്രിന്റിങ് ടെക്നോളജി വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ (ഫസ്റ്റ് ക്ലാസ് ബി.ടെക്/ ബി.ഇ പ്രിന്റിങ് ടെക്നോളജി) മതിയായ യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ളവർ ജനുവരി 16 ന് രാവിലെ പത്തിന് സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450, 04662220440.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.